അനധികൃത സ്വത്ത് സമ്പാദനം; എറണാകുളം എക്സൈസ് ഇൻ്റലിജൻസ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അസ്സിസ്റ്റ്ൻ്റ് കമ്മിഷണർക്കെതിരെ കേസ്

Spread the love

സ്വന്തം ലേഖിക

കൊച്ചി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് എറണാകുളം എക്സൈസ് ഇൻറലിജൻസ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അസ്സിസ്റ്റ്ൻ്റ് കമ്മിഷണർ പി.എൽ ജോസിനെതിരെ എറണാകുളം വി എ സി ബി സ്പെഷ്യൽ സെല്ലിൽ കേസ് രജിസ്റ്റർ ചെയ്തു.

2011 – 2021 വരെയുള്ള കാലയളവിൽ 25,90,526 രൂപ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായാണ് കണക്ക്. ഇയാളുടെ പറമ്പയത്തുള്ള വീട്ടിലും എറണാകുളത്തുള്ള ഓഫീസിലും എസ് പി വി. സുനിൽകുമാറിന്റെ നിർദ്ദേശനുസരണം ഇൻസ്പെക്ടർമാരായ ബിപിൻ പി മാത്യുവിന്റെയും എ.ജി ബിബിൻ്റെയും നേതൃത്തിൽ നടത്തിയ റെയിഡിൽ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട 41 രേഖകൾ
പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത രേഖകളിൽ കൂടുതൽ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group