video
play-sharp-fill

Saturday, May 17, 2025
HomeCrimeനിയമസഭാ കയ്യാങ്കളി കേസ്; വി. ശിവൻകുട്ടി അടക്കമുള്ളവർ നേരിട്ട് ഹാജരാകണം

നിയമസഭാ കയ്യാങ്കളി കേസ്; വി. ശിവൻകുട്ടി അടക്കമുള്ളവർ നേരിട്ട് ഹാജരാകണം

Spread the love

തിരുവനന്തപുരം: ശിവൻകുട്ടി ഉൾപ്പെടെയുള്ള നിയമസഭാ കയ്യാങ്കളിക്കേസിലെ പ്രതികളോട് സെപ്റ്റംബർ 14ന് ഹാജരാകാൻ തിരുവനന്തപുരം സി.ജെ.എം. കോടതി. ഹാജരാകാനുള്ള അവസാന അവസരമാണിതെന്ന് കോടതി മുന്നറിയിപ്പ് നൽകി. മന്ത്രി വി.ശിവൻകുട്ടി, എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ, കെ.ടി. ജലീൽ എം.എൽ.എ അടക്കം ആറുപേർ കേസിൽ പ്രതികളാണ്.

നിയമസഭാ കയ്യാങ്കളി കേസ് നിലവിൽ തിരുവനന്തപുരം സിജെഎമ്മിന്‍റെ പരിഗണനയിലാണ്. വിചാരണ കോടതി ഘട്ടത്തിലാണ്. കേസിലെ കുറ്റപത്രം വായിക്കാൻ സെപ്റ്റംബർ 14ന് ഹാജരാകാൻ കേസിലെ ആറ് പ്രതികളോടും കോടതി നിർദേശിച്ചിട്ടുണ്ട്.

കുറ്റപത്രം പലതവണ വായിച്ചുകേൾപ്പിക്കാൻ പ്രതികളോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രതികൾ ഹാജരായില്ല. ഇത് കണക്കിലെടുത്ത് സെപ്റ്റംബർ 14നാണ് പ്രതികൾക്ക് ഹാജരാകാനുള്ള അവസാന അവസരമെന്ന് കോടതി മുന്നറിയിപ്പ് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments