video
play-sharp-fill

Friday, May 16, 2025
HomeSportsഇന്ത്യയുടെ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി-20 വെള്ളിയാഴ്ച

ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി-20 വെള്ളിയാഴ്ച

Spread the love

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കായി ഇന്ത്യൻ ടീം ട്രിനിഡാഡിലെത്തി. രോഹിതും ഋഷഭ് പന്തും ഹോട്ടലിലെത്തിയതിന്‍റെ ദൃശ്യങ്ങൾ ബിസിസിഐ തന്നെ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചു. വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരം വെള്ളിയാഴ്ച നടക്കും.

അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മൂന്ന് മത്സരങ്ങൾ വെസ്റ്റ് ഇൻഡീസിലും അവസാന രണ്ട് മത്സരങ്ങൾ അമേരിക്കയിലെ ഫ്ലോറിഡയിലും നടക്കും. ശിഖർ ധവാനാണ് ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിച്ചത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. അവസാന മത്സരം നാളെ നടക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments