
പത്തനംതിട്ട: സഹപാഠികളായ രണ്ട് വിദ്യാർത്ഥികളെ കാണാതായി. പെരിനാട് മാടമൺ സ്വദേശി ഷാരോൺ (14), മലയാലപ്പുഴ സ്വദേശി ശ്രീശാന്ത് (16) എന്നിവരെയാണ് കാണാതായത്. ശനിയാഴ്ച വൈകീട്ട് മുതലാണ് ഇവരെ കാണാതായത്.
മൈലപ്രയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒമ്പതും പതിനൊന്നും ക്ലാസിലെ വിദ്യാർഥികളാണ് ഇവർ. വീട്ടുകാർ തിങ്കളാഴ്ച പൊലീസിൽ പരാതി നൽകി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 04682300333, 9497908048, 9497980253, 9497907902 നമ്പറുകളിൽ അറിയിക്കണമെന്ന് മലയാലപ്പുഴ പൊലീസ് അറിയിച്ചു.