
സ്വന്തം ലേഖിക
മൈസൂരു: കരിമ്പുമായി പോകാന്‍ ഇനി ആനയ്ക്കും ടാക്സ് കൊടുക്കേണ്ടി വരും.
മൈസൂരിലെ കാമരാജ നഗറിനടുത്താണ് സംഭവം. ലോറിയെ വഴിയില്‍ തടഞ്ഞ് ആനയും കുട്ടിയാനയും ചേര്‍ന്നാണ് ടാക്സ് വാങ്ങിയത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാനയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ആനയും കുട്ടിയാനയും ചേര്‍ന്ന് ലോറി തടയുകയായിരുന്നു. ലോറിയില്‍ നിന്നും ക്ലീനര്‍ എത്തി കരിമ്പ് താഴേയ്ക്കിട്ടതും കുട്ടിയാന കരിമ്പിനടുത്തേക്ക് എത്തുന്നതും തിന്ന് തുടങ്ങുന്നതും വിഡിയോയില്‍ കാണാം.
അതിന് ശേഷമാണ് അമ്മയാന ലോറിയുടെ മുന്നില്‍ നിന്ന് മാറുന്നത്.
ആന ലോറി തടഞ്ഞതോടെ ഇരുവശത്തേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതോടെ വാഹനങ്ങളില്‍ നിന്നുള്ളവര്‍ റോഡിലിറങ്ങി ദൃശ്യങ്ങള്‍ പകര്‍ത്താനും തുടങ്ങിയിരുന്നു.
ഈ ടാക്സിനെ എന്തെന്ന് വിളിക്കും എന്ന ചോദ്യത്തോടെയാണ് പ്രവീണ്‍ കസ്വാന വിഡിയോ പങ്കുവച്ചത്.