video
play-sharp-fill
നിർധനരായ വിദ്യാർഥികളുടെ ഉപരിപഠനം ഏറ്റെടുത്ത് മമ്മൂട്ടി; ‘വിദ്യാമൃതം’ പദ്ധതി പ്രഖ്യാപിച്ചു

നിർധനരായ വിദ്യാർഥികളുടെ ഉപരിപഠനം ഏറ്റെടുത്ത് മമ്മൂട്ടി; ‘വിദ്യാമൃതം’ പദ്ധതി പ്രഖ്യാപിച്ചു

 

കൊച്ചി: നിർധനരായ വിദ്യാർഥികളുടെ ഉപരിപഠനം ഏറ്റെടുക്കുന്ന പദ്ധതിക്ക് മമ്മൂട്ടി തുടക്കം കുറിച്ചു. മമ്മൂട്ടിയുടെ കെയർ ആൻറ് ഷെയർ ഇൻറർനാഷണൽ ഫൗണ്ടേഷൻ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എം.ജി.എം ഗ്രൂപ്പിനൊപ്പം ചേർന്നാണ് ‘വിദ്യാമൃതം ‘ എന്ന് പദ്ധതിക്ക് തുടക്കം കുറിച്ചത്.

കോവിഡിലും പ്രകൃതിക്ഷോഭങ്ങളിലും മാതാപിതാക്കൾ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന ‘വിദ്യാമൃതം’ പദ്ധതിയുടെ ആദ്യഘട്ടം മമ്മൂട്ടി ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചു. എം.ജി.എം. ഗ്രൂപ്പാണ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനുമായി ചേർന്ന് പദ്ധതിക്ക് രൂപം കൊടുത്തത്.

http://

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ലസ് ടു ജയിച്ച നൂറു വിദ്യാർഥികൾക്ക് എൻജിനീയറിങ്ങ്,പോളിടെക്‌നിക്ക്, ആർട്‌സ് ആൻറ് സയൻസ്,കൊമേഴ്‌സ്,ഫാർമസി ശാഖകളിലെ ഒരുഡസനോളം കോഴ്‌സുകളിലാണ് തുടർ പഠനസൗകര്യമൊരുക്കുന്നത്. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കൊപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളെയും പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരും.