
തിരുവനന്തപുരം: സിപിഎം നേതാവ് എംഎം മണിയുമായുള്ള പ്രശ്നത്തിൽ മുതിർന്ന നേതാവ് ആനി രാജയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലായിരുന്നു കാനത്തിന്റെ പ്രതികരണം.
സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ പ്രതികരിച്ച ആനി രാജയെ സംരക്ഷിക്കാൻ സംസ്ഥാന നേതൃത്വത്തിന് ബാധ്യതയില്ല. ആനി രാജയുടെ നടപടി പാർട്ടി നിലപാടിന് അനുസൃതമല്ല. കേരളത്തിലെ പ്രശ്നങ്ങളിൽ പ്രതികരിക്കുമ്പോൾ സംസ്ഥാന ഘടകവുമായി കൂടിയാലോചിക്കണമായിരുന്നുവെന്നും കാനം പറഞ്ഞു.
ആനി രാജയുടെ ഇത്തരം പ്രതികരണങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന സെക്രട്ടേറിയറ്റ് ദേശീയ എക്സിക്യൂട്ടീവിന് കത്ത് നൽകിയിട്ടുണ്ട്. ദേശീയ സെക്രട്ടേറിയറ്റ് അംഗമായ നേതാവ് ഇക്കാര്യങ്ങൾ ഓർക്കണമായിരുന്നുവെന്നും കാനം പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമർശനങ്ങളോട് കാനം പ്രതികരിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


