രാത്രിയിൽ വീട്ടുകാർക്കൊപ്പം സന്തോഷത്തോടെ ഭക്ഷണം കഴിച്ചു; തിരുവനന്തപുരത്തേക്ക് പോകാനുള്ള എല്ലാ സാധനങ്ങളും എടുത്തുവെച്ച് ഉറങ്ങാൻ കിടന്നു; പിന്നാലെ പുഴയിൽ ചാടി ആത്മഹത്യയും; ജീൻസിയുടെ മരണത്തിന് പിന്നിലെ കാരണം ദുരൂഹം

Spread the love

 

കോട്ടയം: തലയോലപ്പറമ്പിൽ പ്ലസ് ടു വിദ്യാർഥിനിയുടെ ആത്മഹത്യയിൽ വിറങ്ങലിച്ച് നാട്. വെട്ടിക്കാട്ടുമുക്ക് കുഴിയം തടത്തിൽ പൗലോസ് മാത്യുവിന്റെ മകൾ ജീൻസി (17) ആണ് മരിച്ചത്. എന്നാൽ മരണത്തിന് പിന്നിലെ കാരണം ദുരൂഹമാണ്.

video
play-sharp-fill

വെട്ടിക്കാട്ട് മുക്ക് പാലത്തിന്റെ മുകളിൽനിന്നു മൂവാറ്റുപുഴയാറിലേക്ക് ചാടുകയായിരുന്നു ജിൻസി. തിരുവനന്തപുരം നവോദയ സ്കൂളിലെ വിദ്യാർഥിനിയായിരുന്നു.ഇന്നലെ തിരുവനന്തപുരത്തേക്ക് പോകാനിരിക്കെയാണ് ജിൻസി ആത്മഹത്യ ചെയ്തത്.

രാത്രിയിൽ വീട്ടുകാർക്കൊപ്പം സന്തോഷത്തോടെ ഭക്ഷണം കഴിച്ച ജിൻസി തിരുവനന്തപുരത്തേക്ക് പോകാനുള്ള സാധനകൾ എല്ലാം എടുത്തു വെച്ച ശേഷമാണു കിടന്നത്. എന്നാൽ അർധരാത്രിയോടുകൂടി പെൺകുട്ടി വീട്ടുകാർ അറിയാതെ ഇറങ്ങി പോകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടി പാലത്തിലൂടെ നടന്നു വന്ന് പുഴയിലേക്ക് എടുത്ത് ചാടുന്നത് ഓട്ടോ ഡ്രൈവർ കണ്ടു. തുടർന്ന് കടുത്തുരുത്തി അഗ്നിരക്ഷാ സേനയിൽ നിന്നുള്ള സംഘം എത്തി തിരച്ചിലിൽ നടത്തി മൃതദേഹം പുലർച്ചെ രണ്ടരയോടെ കണ്ടെത്തുകയായിരുന്നു.