
സ്വന്തം ലേഖിക
തൊടുപുഴ: മദ്യപിച്ചശേഷം ഭാര്യയെ ക്രൂരമായി മർദിച്ച യുവാവ് പിടിയിൽ. ഇടുക്കി അണക്കര സ്വദേശി പുല്ലുവേലിൽ ജിഷ്ണുദാസ് ആണ് അറസ്റ്റിലായത്. ജിഷ്ണുദാസ് മദ്യപിച്ച ശേഷം, ഭാര്യയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു.
കെജിഎഫ് സിനിമയിലെ നായക കഥാപാത്രം റോക്കി ഭായി ആണ് താൻ എന്ന് പറഞ്ഞായിരുന്നു മർദ്ദനം. കൈയിൽ ധരിച്ചിരുന്ന വലിയ മോതിരം ഉപയോഗിച്ച്, മുഖത്ത് ക്രൂരമായി മർദിച്ചിരുന്നു. കഴിഞ്ഞ ദിവസം, വിവരം അറിഞ്ഞെത്തിയ ഭാര്യാ പിതാവിന്റെ മുൻപിൽ വെച്ചും മർദനം തുടർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴുത്തിൽ മുറുകെ പിടിച്ച് ശ്വാസം മുട്ടിക്കുന്നതും പതിവായിരുന്നു. ഇതോടെയാണ്, വീട്ടുകാർ വണ്ടന്മേട് പൊലീസിൽ പരാതി നൽകിയത്. പ്രതിയെ റിമാൻഡ് ചെയ്തു.