![ഏറ്റുമാനൂർ കാണക്കാരിയിൽ നായ ബൈക്കിന് കുറുകെ ചാടിയുണ്ടായ അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു ഏറ്റുമാനൂർ കാണക്കാരിയിൽ നായ ബൈക്കിന് കുറുകെ ചാടിയുണ്ടായ അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു](https://i0.wp.com/thirdeyenewslive.com/storage/2022/07/bike-acc.jpeg?fit=1017%2C1280&ssl=1)
ഏറ്റുമാനൂർ കാണക്കാരിയിൽ നായ ബൈക്കിന് കുറുകെ ചാടിയുണ്ടായ അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഏറ്റുമാനൂർ : കാണക്കാരിയിൽ നായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പട്ടിത്താനം ഉപ്പുപുരയ്കൽ വീട്ടിൽ കുര്യൻ, വത്സമ്മ ദമ്പതികളുടെ മകൻ മനോയി എന്ന നിജേഷ് കുര്യൻ ( 38 ) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് നിജേഷ് സഞ്ചരിച്ച ബൈക്കിന് മുന്നിലേക്ക് നായ ചാടുകയും തുടർന്ന് ബൈക്ക് നിയന്ത്രണം നഷ്ടമായി റോഡിലേക്ക് മറിയുകയായിരുന്നു. റോഡിൽ വീണ നിജേഷിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഭാര്യ സ്നേഹ, മകൻ ആൽഫ്രഡ് .
Third Eye News Live
0