play-sharp-fill
എന്നെ തൂക്കിക്കൊല്ലണം സർ: തൂക്കിയില്ലെങ്കിൽ ഞാൻ നിരാഹാരം കിടന്ന് മരിക്കും: കോടതിയിൽ മോഹൻലാൽ സ്‌റ്റൈലിൽ പൊട്ടിത്തെറിച്ച് കൊലക്കേസ് പ്രതി

എന്നെ തൂക്കിക്കൊല്ലണം സർ: തൂക്കിയില്ലെങ്കിൽ ഞാൻ നിരാഹാരം കിടന്ന് മരിക്കും: കോടതിയിൽ മോഹൻലാൽ സ്‌റ്റൈലിൽ പൊട്ടിത്തെറിച്ച് കൊലക്കേസ് പ്രതി

സ്വന്തം ലേഖകൻ 

കോട്ടയം: എന്നെ തൂക്കിക്കൊല്ലണം സർ..! പാലായിൽ കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ വിധി പറഞ്ഞ ശേഷം കോടതിമുറിയിൽ പൊട്ടിത്തെറിച്ച് മോഹൽ ലാൽ ശൈലിയിൽ പ്രതിയുടെ പ്രതികരണമിതായിരുന്നു. പാലാ കർമ്മലിത്താ ലിസ്യു കോൺവെന്റിൽ സിസ്റ്റർ അമലയെ തലയ്ക്കടിച്ചു കൊലപ്പടുത്തിയ കേസിൽ ശിക്ഷ പ്രഖ്യാപിച്ച ശേഷം പ്രതി കാസർകോട് സ്വദേശി സതീഷ് ബാബു ജഡ്ജിയോട്് പറഞ്ഞതായിരുന്നു ഈ പ്ഞ്ച് ഡയലോഗ്. 2015 ൽ നടന്ന കൊലപാതകത്തിൽ മൂന്നു വർഷത്തിനു ശേഷമാണ് സതീഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. 
2015 സെപ്റ്റംബർ 17 നാണ് പാലാ നഗരമധ്യത്തിൽ കർമ്മലീത്താ ലിസ്യു കോൺവെന്റിൽ കന്യാസ്ത്രീയെ കൊലപ്പെടുത്തിയത്. മൂന്നാം നിലയിലെ ഇവരുടെ മുറിയിൽ ഭിത്തിയിൽ തലയിടിച്ച് കൊല്ലപ്പെട്ട നിലയിലാണ് കന്യാസ്ത്രീയെ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സൈക്കോ തുടർ കൊലപാതകിയായ സതീഷ് ബാബുവാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് കണ്ടെത്തി. 
പാലായിലെ ഷാപ്പിലിരുന്ന് സതീഷ് ബാബു സംസാരിച്ചതിനെ പിൻതുടർന്ന് എത്തിയ പൊലീസ് സംഘമാണ് പ്രതിയെ തിരിച്ചറിഞ്ഞതും കൃത്യമായ നിർണ്ണായകമായ നീക്കങ്ങളിലൂടെ പ്രതിയെ കുടുക്കിയതും. ഹരിദ്വാറിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പാലാ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഇയാളെ ചോദ്യം ചെയ്തതോടെയാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടന്ന സൈക്കോ കൊലപാതകവും അക്രമവും സംബന്ധിച്ചുള്ള കൃത്യമായ സൂചനകൾ ലഭിച്ചത്. ഇതോടെയാണ് സഭയുടെ മഠങ്ങൾ കേന്ദ്രീകരിച്ച് നടന്ന രണ്ട് കൊലപാതകങ്ങളും 21 ഓളം മോഷണവും അക്രമ സംഭവങ്ങളും പ്രതിയാണ് ചെയ്തതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 
മൂന്നു വർഷത്തോളം നീണ്ടു നിന്ന വിചാരണയ്‌ക്കൊടുവിൽ ബുധനാഴ്ച സതീഷ് ബാബുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനു പിന്നാലെ പ്രതിയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഇയാൾ അപ്രതീക്ഷിതമായി തന്നെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ടത്. പ്രതിയുടെ പെട്ടന്നുണ്ടായ പ്രതികരണത്തിൽ ജഡ്ജി പോലും അന്തം വിട്ടു പോയി. തുടർന്ന് ജഡ്ജി സതീഷിനെ ജയിലിലേയ്ക്ക് കൊണ്ടു പോകാൻ ആവശ്യപ്പെട്ടു. ഇതിനിടെയിലും തന്നെ തൂക്കിക്കൊന്നില്ലെങ്കിൽ താൻ ജയിലിൽ നിരാഹാരം നടത്തുമെന്ന് സതീഷ് വിളിച്ചു പറയുന്നുമുണ്ടായിരുന്നു. വ്യാഴാഴ്ച കേസിൽ വിധി പറയാനിരിക്കെയാണ് സതീഷിന്റെ പെട്ടന്നുണ്ടായ പ്രകോപനം.