video
play-sharp-fill

വിധവയെ അപമാനിച്ച മന്ത്രി എം.എം.മണിയെ പുറത്താക്കണം; സജി മഞ്ഞക്കടമ്പിൽ

വിധവയെ അപമാനിച്ച മന്ത്രി എം.എം.മണിയെ പുറത്താക്കണം; സജി മഞ്ഞക്കടമ്പിൽ

Spread the love


സ്വന്തം ലേഖകൻ

കോട്ടയം: നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പി കൊലപ്പെടുത്തിയ സനലിന്റെ വിധവയായ ഭാര്യ സമരപന്തലിൽ നിന്നും നീതിക്കായി മന്ത്രി എം.എം.മണിയെ ഫോണിൽ വിളിച്ചപ്പേൾ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത മന്ത്രി എം.എം.മണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം എന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. അവകാശ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുകയും, സമര പോരട്ടങ്ങളിലുടെ അധികാരത്തിൽ വരുകയും ചെയ്ത ഇടതു സർക്കാർ ഇപ്പോൾ സമരങ്ങളോട് കാണിക്കുന്ന ധാർഷ്ട്യം ജനാധിപത്യത്തോടുള്ള വെല്ലുവിളി ആണെന്നും സജി അരോപിച്ചു. സമരത്തിന്റെ പേരിൽ നിയമസഭ സ്പിക്കറുടെ ചേമ്പറും കസേരയും തകർത്തവർ ഇപ്പോൾ സമരങ്ങളോട് കാണിക്കുന്ന അസഹിഷ്ണുത വിചിത്രമാണെന്നും സജി അഭിപ്രായപ്പെട്ടു