മനുഷ്യക്കടത്ത് തടയാൻ സംസ്ഥാനത്ത് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി

Spread the love

തിരുവനന്തപുരം: മനുഷ്യക്കടത്ത് തടയാൻ കേന്ദ്ര സർക്കാരുമായി സഹകരിച്ച് സംസ്ഥാനത്ത് കർശന നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തീരപ്രദേശങ്ങളിലൂടെയും വിമാനത്താവളങ്ങളിലൂടെയും മനുഷ്യക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾക്കനുസൃതമായി അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

video
play-sharp-fill

ഇത് സർക്കാർ വളരെ ഗൗരവമായി എടുക്കുന്ന വിഷയമാണ്. ക്രൈംബ്രാഞ്ച് ഐജി നോഡൽ ഓഫീസറായി സംസ്ഥാന സെൽ പ്രവർത്തിക്കുന്നുണ്ടെന്നും നോഡൽ ഓഫീസറുടെ മേൽനോട്ടത്തിൽ എല്ലാ പൊലീസ് ജില്ലകളിലും മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റുകൾ രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.