വിമാനത്തിലെ പ്രതിഷേധത്തിൽ ഇ പി ജയരാജനെതിരെ കേസെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി

Spread the love

തിരുവനന്തപുരം : വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ കേസെടുക്കേണ്ടതില്ലെന്ന പൊലീസ് റിപ്പോർട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇ.പിക്കെതിരായ യൂത്ത് കോൺഗ്രസുകാരുടെ പരാതി അടിസ്ഥാന രഹിതമാണെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടി. അതേസമയം താനും കുടുംബവും ഇനി ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്നും ഇൻഡിഗോ വൃത്തികെട്ട കമ്പനിയാണെന്നും ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

video
play-sharp-fill

“നടക്കേണ്ടി വന്നാലും ഞാൻ ഇനി ഒരിക്കലും ഇൻഡിഗോ വിമാനത്തിൽ കയറില്ല. നിലവാരം കുറഞ്ഞ വിമാനക്കമ്പനിയാണിത്. ഞാൻ ആരാണെന്ന് പോലും അവർക്കറിയില്ലായിരുന്നു. ഒരു മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള നീക്കത്തെക്കുറിച്ച് ഇൻഡിഗോ കമ്പനിക്ക് അറിയാമായിരുന്നു. ഞാൻ മാത്രമല്ല, എന്‍റെ കുടുംബവും യാത്ര ചെയ്യില്ല. സ്റ്റാൻഡേർഡ് ഇല്ലാത്ത ഒരു കമ്പനിയാണത്”, ഇ പി ജയരാജൻ പറഞ്ഞു.