
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താൻ വിജിലൻസ്. അഴിമതി കൂടുതലുള്ള വകുപ്പുകളും ഉദ്യോഗസ്ഥരെയും പ്രത്യേകം നിരീക്ഷിക്കാൻ ഡാറ്റാ ബേസ് തയാറാക്കാനാണ് വിജിലൻസ് മേധാവി മനോജ് ഏബ്രഹാമിന്റെ പുതിയ സർക്കുലറിൽ പറയുന്നത്.
അഴിമതിക്കാരെ പിടികൂടാൻ ട്രാപ്പ് കേസുകൾ വർധിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് അവാർഡ് നൽകാനും തീരുമാനമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഴിമതി രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് പുതിയ സർക്കുലർ. അഴിമതി ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കുകയും പട്ടിക പുതുക്കുകയും ചെയ്യും.
വകുപ്പുകളിൽ ഏതു നേരം വേണമെങ്കിലും മിന്നൽ പരിശോധന നടത്താം. പർച്ചേസ്, ഫയലുകളുടെയും പണത്തിന്റെയും കൈമാറ്റം ഇവയെല്ലാം ഓൺലൈൻ വഴി ആക്കണമെന്നും വിജിലൻസ് മേധാവിയുടെ നിർദ്ദേശമുണ്ട്.
അനധികൃത സ്വത്ത് സമ്പാദനം ഇന്റലിജൻസ് കണ്ടെത്തണം. അഴിമതി വിരുദ്ധ പോരാട്ടം ഹൈടെക്കാക്കാൻ പുതിയ സോഫ്റ്റ് വെയറും ഡിജിറ്റൽ ഉപകരണങ്ങളും നൽകും.
അഴിമതിക്കെതിരെ ശക്തമയ നടപടി, വേഗത്തിൽ കേസെടുക്കുക, പിഴവില്ലാതെ കുറ്റപത്രം നൽകുക, ശിക്ഷ ഉറപ്പാക്കുക എന്നിവയാണ് പുതിയ തീരുമാനങ്ങൾ. പൊതുജന പങ്കാളിത്തത്തോടെ അഴിമതി രഹിത കേരളം ആണ് ലക്ഷ്യം.



