നീറ്റ് പരീക്ഷ കഴിഞ്ഞ് വന്ന വിദ്യാർത്ഥിയെ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

കൊട്ടാരക്കര: നീറ്റ് പരീക്ഷ കഴിഞ്ഞ് വന്ന വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ സ്റ്റേഷനിലാണ് പത്തനാപുരം പുന്നല സ്വദേശിയായ ആരോമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുരാ റെയിൽവേ സ്റ്റേഷനിലാണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലരുവി എക്സ്പ്രസ്സിൽ കൊല്ലത്തു നിന്ന് വരുകയായിരുന്ന ആരോമൽ കുരാ സ്റ്റേഷനിൽ സ്റ്റോപ്പ് ഇല്ലാത്തത് കാരണം ട്രയിനിൽ നിന്ന് ചാടി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇറങ്ങാൻ ശ്രമിക്കവേ അപകടം നടന്നതാകാം എന്നതാണ് പ്രാഥമിക നിഗമനം. കിളിക്കൊല്ലൂർ കഴിഞ്ഞപ്പോൾ അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു. പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.