Spread the love

പാലക്കാട്: കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേന്ദ്രനേതൃത്വം അർപ്പിച്ചിരിക്കുന്ന പ്രതീക്ഷകൾ നിറവേറ്റാൻ ബിജെപി. ബിജെപി സംസ്ഥാന പഠനശിബിരം പാലക്കാട് സമാപിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് സമാപന സമ്മേളനം നടന്നത്. ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

മൂന്ന് ദിവസത്തെ ക്യാമ്പിൽ സംഘടനാ പ്രവർത്തനമായിരുന്നു പ്രധാന ചർച്ചാവിഷയം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെന്നപോലെ കേരളത്തിലും വലിയ മുന്നേറ്റമുണ്ടാക്കാൻ ബിജെപിക്ക് കഴിയുമെന്നും സന്തോഷ് പറഞ്ഞു. ഭൂതകാലവുമായി താരതമ്യപ്പെടുത്തുമ്പോൾ, പൊതുജന പങ്കാളിത്തം വർദ്ധിച്ചു. പാർട്ടി വളരുന്നതിനനുസരിച്ച് പ്രവർത്തകരും നേതാക്കളും മാതൃകകളായി മാറണം. വ്യക്തി ശുചിത്വത്തിന് ഊന്നൽ നൽകണം.

സോഷ്യൽ മീഡിയയിൽ പാർട്ടിക്കെതിരായ പ്രചാരണങ്ങൾക്ക് പ്രവർത്തകർ ഇരയാകരുത്. നേതൃത്വം തെറ്റായ വഴിക്ക് പോകില്ലെന്ന വിശ്വാസം പ്രവർത്തകർക്കിടയിലുണ്ടാകണം. കേന്ദ്ര സർക്കാരും പാർട്ടി നേതൃത്വവും എടുക്കുന്ന തീരുമാനങ്ങൾ വ്യക്തമായ കൂടിയാലോചനകളുടെയും ദീർഘവീക്ഷണത്തിന്‍റെയും അടിസ്ഥാനത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group