video
play-sharp-fill

2019ൽ മോദിക്ക് പകരം ഗഡ്കരി

2019ൽ മോദിക്ക് പകരം ഗഡ്കരി

Spread the love


സ്വന്തം ലേഖകൻ

ന്യൂഡൽഹി: 2019ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിക്കണമെങ്കിൽ മോദിക്ക് പകരം നിതിൻ ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.എസിന് കർഷക നേതാവിന്റെ കത്ത്. മഹാരാഷ്ട്രയിലെ വസന്ത്രാവു നായിക് ഷെട്ടി സ്വവലമ്പൻ മിഷൻ ചെയർമാനായ കിഷോർ തിവാരിയാണ് ഇതും ആവശ്യപ്പെട്ട് കത്തുമായി രംഗത്തെത്തിയത്. ആർ.എസ്.എസ് നേതാക്കളായ മോഹൻ ഭാഗവതിനും ഭയ്യാ സരേഷ് ജോഷിക്കും അയച്ച കത്തിൽ ബി.ജെ.പിക്ക് തിരിച്ചടി നേരിടേണ്ടി വന്ന കാര്യങ്ങളും വിശദീകരിക്കുന്നുണ്ട്. കൂടാതെ കത്തിൽ നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിക്കുന്നുമുണ്ട്. ഏകാധിപത്യപരമായ നിലപാടുകൾ സ്വീകരിക്കുന്ന നേതാക്കൾ രാജ്യത്തിന് അപകടകരമാണെന്നും അത്തരം പ്രവണതകൾക്ക് രാജ്യം മുമ്പും സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും കത്തിൽ വിശദീകരിക്കുന്നു. അന്ന് ആവർത്തിച്ച ചരിത്രം ഇനി നടക്കാതിരിക്കണമെങ്കിൽ 2019ലെ തിരഞ്ഞെടുപ്പ് ഗഡ്കരിയെ മുൻനിർത്തിയായിരിക്കണമെന്ന് തിവാരി കത്തിൽ ആവശ്യപ്പെട്ടു.

ജി.എസ്.ടി, പെട്രോൾ വില വർദ്ധനവ്, നോട്ട് നിരോധനം എന്നിവയിലൊക്കെ തിരുമാനങ്ങളെടുത്ത നേതാക്കൾ കാരണമാണ് ഹിന്ദി ഹൃദയ ഭൂമിയിൽ ബി.ജെ.പിക്ക് തിരച്ചടി നേരിടേണ്ടി വന്നതെന്നും തിവാരി കത്തിൽ കൂട്ടിച്ചേർക്കുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഏറ്റ തിരിച്ചടികളിൽ പ്രധാനം മോദിയുടെയും അമിത് ഷായുടെയും കർഷക വിരുദ്ധ പ്രസ്താവനകളാണ്. ഇരുവരെയും സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group