മൂന്നാറില്‍ ജനവാസ കേന്ദ്രങ്ങളിൽ നിലയുറപ്പിച്ച് കാട്ടാനക്കൂട്ടം; പുറത്തിറങ്ങാനാവാതെ തൊഴിലാളികളും വിദ്യാർത്ഥികളും; ഭീതിയിൽ പ്രദേശവാസികൾ

Spread the love

സ്വന്തം ലേഖിക

മൂന്നാര്‍: മൂന്നാറിലും സമീപ പ്രദേശങ്ങളിലും ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനകള്‍ കടന്നുകയറുന്നത് പതിവായതോടെ പ്രദേശവാസികള്‍ ദുരിതത്തിൽ.

കഴിഞ്ഞ ദിവസം നടയാര്‍ സൗത്ത് ഡിവിഷനില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന സമുത്ത് കുമാറെന്ന യുവാവിനെ കാട്ടാന ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചിരുന്നു. സമീപത്തായി ഇന്നും ആന നിലയുറപ്പിച്ചതോടെ തൊഴിലാളികള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിനോസഞ്ചാരികള്‍ ഏറെയെത്തുന്ന മാട്ടുപ്പെട്ടിയിലും സമാനമായ അവസ്ഥയാണ്.
മാട്ടുപ്പെട്ടി ഇന്റോസീസില്‍ നിലയുറപ്പിച്ചിരിക്കുന്ന കാട്ടാനകള്‍ കോട്ടേഴ്സില്‍ നിന്ന് തൊഴിലാളികളെ പുറത്തിറങ്ങാന്‍ സമ്മതിക്കുന്നില്ലെന്നാണ് പരാതി. ഇതുമൂലം കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകുന്നതിനോ തൊഴിലാളികള്‍ക്ക് ജോലിക്ക് പോകുന്നതിനോ സാധിക്കുന്നില്ല.

വനപാലകരെ സംഭവം അറിയിച്ചെങ്കിലും അവര്‍ എത്തുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ ദിവസം ഗൂഡാര്‍വിള എസ്റ്റേറ്റില്‍ ഒറ്റതിരിഞ്ഞെത്തിയ കാട്ടാന വെയിന്റിംങ്ങ് ഷെഡിന് സമീപത്തെ വ്യാപാരസ്ഥാപനം നശിപ്പിച്ചു. മൂന്നാമത്തെ പ്രാവശ്യമാണ് വിനോദിന്റെ കട കാട്ടാനകള്‍ തകര്‍ക്കുന്നത്. ഈ പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ തീരുമാനം.