കുരങ്ങ് പനിയെന്ന് സംശയം; ഒരാൾ നിരീക്ഷണത്തിൽ; പരിശോധനാ ഫലം വൈകിട്ട് ലഭിക്കുമെന്ന് ആരോഗ്യമന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങ് പനിയെന്ന സംശയത്തിൽ ഒരാൾ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
നിരീക്ഷണത്തിൽ കഴിയുന്നത് യുഎഇയിൽ നിന്നെത്തിയ ആളാണെന്നും ഇയാളുടെ സാമ്പിൾ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചുവെന്നും മന്ത്രി അറിയിച്ചു.
പരിശോധനാഫലം വൈകിട്ട് ലഭിക്കും. ഫലം വന്നശേഷം ഏത് ജില്ലക്കാരനെന്ന് വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പനിയും ശരീരത്തിലുണ്ടാകുന്ന പൊള്ളലുമാണ് രോഗ ലക്ഷണം. കുരങ്ങ് പനി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
Third Eye News Live
0