video
play-sharp-fill

ഭൂമിയിടപാട് കേസ്; കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ചിറ്റ്; സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഭൂമിയിടപാട് കേസ്; കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ചിറ്റ്; സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Spread the love

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ചിറ്റ്.

ഇടപാടുകള്‍ കാനോന്‍ നിയമപ്രകാരമാണെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്ന് റവന്യൂവകുപ്പും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ നിലപാട് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവര്‍ത്തിക്കുകയായിരുന്നു. നിയമവിരുദ്ധമായി പണമിടപാട് നടന്നിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം എത്തിയത് അതിരൂപതയുടെ അക്കൗണ്ട് വഴിയാണെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി സുപ്രീംകോടതിയെ സമീപിച്ചത്. കേസ് ഇപ്പോള്‍ റദ്ദാക്കാനാകില്ലെന്നും, വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് തേടണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. നിലപാട് വ്യക്തമാക്കണമെന്ന കോടതി നിര്‍ദേശത്തിന് മറുപടിയായി നിയമവകുപ്പ് അണ്ടര്‍സെക്രട്ടറി നല്‍കിയ സത്യവാങ്ങ്മൂലത്തിലാണ് ആലഞ്ചേരിക്ക് എതിരായ ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് അറിയിച്ചിരിക്കുന്നത്.