
‘കൃത്യമായി നടപടി എടുത്തിരുന്നെങ്കില്‍ വീണ്ടും അത് ആവര്‍ത്തിക്കില്ലായിരുന്നു’; വിവാദ യൂട്യൂബ് വീഡിയോയുടെ പേരില്‍ ആര്‍. ശ്രീലേഖയ്ക്കെതിരെ പൊലീസില്‍ പരാതി; ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; അയച്ചത് മുഴുവൻ യൂട്യൂബ് ചാനലിൻ്റെ ലിങ്കുകൾ
സ്വന്തം ലേഖിക
തിരുവനന്തപുരം: യുട്യൂബ് ചാനലിലൂടെ അർ ശ്രീലേഖ നടത്തിയ വിവാദ വെളിപ്പെടുത്തലിന് പിന്നാലെ ശ്രീലേഖയും നടന്‍ ദിലീപും തമ്മിലുള്ള വാട്‌സ്‌ആപ്പ് ചാറ്റ് പുറത്ത്.
ദിലീപ് പ്രതിയല്ലെന്ന ശ്രീലേഖയുടെ പ്രസ്താവന ചര്‍ച്ചയായതോടെയാണ് ഇരുവരുടേയും ചാറ്റ് പുറത്ത് വന്നത്. 2021ലെ വാട്‌സ്‌ആപ്പ് ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. 2021 മെയ് അഞ്ചുമുതല്‍ ജൂലൈ 1വരെ, വിവിധ ദിവസങ്ങളില്‍ ഇവര്‍ വാട്‌സ്‌ആപ്പിലൂടെ സംസാരിച്ചിട്ടുള്ളതായി വാട്‌സ്‌ആപ്പ് ചാറ്റില്‍ നിന്ന് വ്യക്തമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിലീപും ശ്രീലേഖയും തമ്മില്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ചാറ്റില്‍ വ്യക്തമാണ്. ഫ്രീ ആയിരിക്കുേേമ്പോള്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ആദ്യം 2021 മെയ് 23ന് മെസ്സേജ് അയച്ചിരിക്കുന്നത്. ദിലിപീനോട് സംസാരിക്കാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെന്ന് വെളിപ്പെടുത്തുന്ന മെസ്സേജ് ശ്രീലേഖ തിരിച്ചയിച്ചിട്ടുണ്ട്.
‘സംസാരിക്കാന്‍ പറ്റിയപ്പോ എനിക്കും വലിയ സന്തോഷമായ്’ എന്ന് ദിലീപ് ഇതിന് മറുപടി നല്‍കിയിരിക്കുന്നു. തന്റെ യൂട്യൂബ് ചാനലിൻ്റെ ലിങ്കുകളാണ് ശ്രീലേഖ കൂടുതല്‍ അയച്ചിട്ടുള്ളത്.
അതേസമയം സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം ശ്രീലഖ പുറത്തു വിട്ട വീഡിയയിലെ പരാമര്‍ശങ്ങളിൽ പരാതിയുമായി പ്രൊഫ. കുസുമം ജോസഫ് രംഗത്ത്. ശ്രീലേഖയ്ക്ക് എതിരെ തൃശൂര്‍ റൂറല്‍ എസ്.പിക്കാണ് പരാതി നല്‍കിയത്. പള്‍സള്‍ സുനിക്കെതിരെ കൃത്യമായി നടപടി എടുത്തിരുന്നെങ്കില്‍ വീണ്ടും കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി വേറെയും നടിമാരെ ആക്രമിച്ചിരുന്നുവെന്ന് അറിഞ്ഞിട്ടും സുനിക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സംഭവത്തില്‍ മുന്‍ ജയില്‍ മേധാവി കൂടിയായ ശ്രീലേഖ ഐപിഎസ് കുറ്റവാളിയെ സംരക്ഷിക്കുകയായിരുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനിക്കെതിരെ പുതിയ കേസെടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു.