
സ്വന്തം ലേഖിക
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രണത്തിൽ
പ്രതി എത്തിയ സ്കൂട്ടര്‍ ബ്രാന്റായ ഹോണ്ട ഡിയോ കേന്ദ്രീകരിച്ച് പൊലീസിന്റെ നീക്കം.
ഇതിനായി തലസ്ഥാനത്തുള്ള ഡിയോ ഉടമകളുടെ ലിസ്‌റ്റ് അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചുകഴിഞ്ഞു.
സിഡാക്കിലെ പരിശോധനയിലും സിസിടിവി ദൃശ്യങ്ങളിലും അക്രമി വന്ന വാഹനം ഡിയോ സ്‌കൂട്ടറാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വാഹന കേന്ദ്രീകരിച്ചുള്ള അന്വേഷണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്‍സ്‌പെക്ടര്‍മാരും, എസ്‌ഐമാരും ഉള്‍പ്പെടുന്ന 15 അംഗം സംഘത്തെ സ്‌കൂട്ടര്‍ ഉടമകളെ കണ്ടെത്താന്‍ വേണ്ടി മാത്രമായി നിയോഗിച്ചിരിക്കുകയാണ്. അക്രമം നടന്ന ദിവസങ്ങളേറെ പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് ഇതുവരെ വ്യക്തമായ സൂചനയില്ലാതെ കുഴയുകയാണ് പൊലീസ്.
ശാസ്ത്രീയ പരിശോധനയിലൂടെ വാഹനനമ്പര്‍ ഉള്‍പ്പടെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ആയിരത്തിലേറെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ചില സൂചനകളുണ്ടെന്നും മാത്രമാണ് അന്വേഷണ സംഘം അറിയിക്കുന്നത്.