കോട്ടയം കുമാരനെല്ലൂരിൽ പതിമൂന്നുകാരി മരിച്ച സംഭവം; കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്തതിന് പിന്നാലെ പനിയും ഛര്‍ദിയും ബാധിച്ചെന്ന് ബന്ധുക്കൾ

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം: കുമാരനെല്ലൂർ എസ്. എച്ച് മൗണ്ടിൽ പതിമൂന്നുകാരി മരിച്ചത് കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്തതിന് പിന്നാലെയെന്ന് ബന്ധുക്കൾ. പുത്തന്‍പറമ്ബില്‍ അനില്‍കുമാര്‍-അജിത ദമ്ബതികളുടെ മകള്‍ ദേവി(13)യാണ് മരിച്ചത്.

ശനിയാഴ്ച അതിരമ്പുഴ പിഎച്ച്‌സിയില്‍ നിന്ന് കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിന്‍ ദേവി എടുത്തിരുന്നു. രാത്രിയായപ്പോള്‍ രണ്ടു തവണ ഛര്‍ദ്ദിച്ചു. നേരിയ തോതില്‍ പനിയും ഉണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയോടു കൂടി പനി കടുത്തതോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചുവെങ്കിലും, യാത്രമധ്യേ കുട്ടി മരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

അതേസമയം, ശനിയാഴ്ച 174 പേര്‍ക്ക് കുട്ടികള്‍ക്കുള്ള കോര്‍ബിവാക്‌സ് നല്‍കിയിട്ടുണ്ടെന്നും മറ്റാര്‍ക്കും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അതിരമ്പുഴ പിഎച്ച്‌സി അധികൃതര്‍ പറഞ്ഞു.

മരിച്ച നിലയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ കൃത്യമായ മരണകാരണം പറയുവാന്‍ കഴിയൂവെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടികെ ജയകുമാര്‍ പറഞ്ഞു. എസ്‌എച്ച്‌ മൗണ്ട് സെന്റ് മാര്‍സലനിനാസ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ദേവി. സഹോദരി: ദുര്‍ഗ.