
സ്വന്തം ലേഖകൻ
തൊടുപുഴ: ബിഗ് ബോസ് താരം ഡോക്ടര്‍ റോബിന് രാധാകൃഷ്ണന്റെ കാര്‍ അപകടത്തില്‍പ്പെട്ടു . തൊടുപുഴയില്‍ ഒരു ഉദ്ഘാടനത്തിന് പോകുമ്പോഴായിരുന്നു അപകടം.
അപകടത്തിൽ റോബിന് കാര്യമായ പ രിക്കൊന്നും പറ്റിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കാര്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തിവന്നിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാർത്ത അറിഞ്ഞു നിരവധി ആരാധകരാണ് ഇപ്പോള്‍ രംഗത്തെത്തുന്നത്. മലയാളം ബിഗ് ബോസ് സീസണ് ഫോറിലൂടെ മികച്ച മത്സരാര്‍ത്ഥിയും അനേകം ഫാന്‍ ഫോളോവേഴ്സുമുള്ള താരമാണ് റോബി രാധാകൃഷ്ണന്. നൂറ് ദിവസം ബിഗ്ബോസ് വീട്ടില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അനേകം ആരാധകരെ സ്വന്തമാക്കാന്‍ റോബിന് കഴിഞ്ഞു.
ആരാധകരെ പോലും നിരാശരാക്കി പെട്ടെന്ന് ഒരു ദിവസം ഷോയില്‍ നിന്ന് പുറത്തു പോവുകയായിരുന്നു. മത്സരത്തിനിടയില്‍ സഹ മത്സരാര്‍ത്ഥിയെ ശാരീരികമായി ഉപദ്രവിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് റോബിന് ബിഗ്ബോസ് വീട്ടില്‍ നിന്ന് പുറത്തായത്.