ഇടുക്കിയിൽ നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റ് ആദിവാസി യുവാവ് മരിച്ചു ; മൃതദേഹം കുഴിച്ചിട്ട നിലയിൽ; കുഞ്ചിത്തണ്ണി സ്വദേശികൾ പിടിയിൽ

Spread the love

 

സ്വന്തം ലേഖിക

ഇടുക്കി: നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റു മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഇരുപതേക്കർകുടിയിൽ മഹേന്ദ്രൻ എന്നയാളാണ് മരിച്ചത്. സംഭവത്തിൽ പ്രതികൾ പൊലീസ് പിടിയിലായി.

ബൈസൺവാലി കാടിനുള്ളിൽ നിന്നാണ് ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. മഹേന്ദ്രന് അബദ്ധത്തിൽ വെടിയേൽക്കുകായിരുന്നെന്നും പുറത്തറിയാതിരിക്കാൻ കൂടെയുണ്ടായിരുന്നവർ മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നാണ് വിവരം. കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികളാണ് പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group