
സ്വന്തം ലേഖകൻ
എറണാകുളം: മുറിയോട് ചേര്‍ന്ന് ചട്ടിയില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍.
ആസാം നവ്ഗാവോണ്‍ സ്വദേശി കാസിം അലി(24) ആണ് പിടിയിലായത്.
ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണര്‍ വി.യു. കുര്യാക്കോസ് ഐ.പി.എസിന്റെ നിര്‍ദ്ദേശാനുസരണം കൊച്ചി സിറ്റിയിലെ മയക്കു മരുന്ന് കേസുകള്‍ കണ്ടെത്തുന്നതിനായി നടത്തി വരുന്ന പ്രത്യേക പരിശോധനകളുടെ ഭാഗമായി എറണാകുളം അസിസ്റ്റന്റ് കമ്മീഷ്ണര്‍ രാജ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നെട്ടൂരിലുള്ള സ്വകാര്യ ഹോട്ടലില്‍ ജോലിക്കു നിന്നിരുന്ന കാസിം ഹോട്ടലിന്റെ മുകളിലത്തെ നിലയില്‍ താമസിക്കുവാന്‍ നല്‍കിയിരുന്ന മുറിയോട് ചേര്‍ന്ന് ചട്ടിയില്‍ മൂന്ന് കഞ്ചാവ് തൈകളാണ് വളര്‍ത്തിയിരുന്നത്. പ്രതിക്ക് കഞ്ചാവ് കച്ചവടം ഉണ്ടെന്ന് അസിസ്റ്റന്റ് കമ്മീഷ്ണര്‍ രാജ്കുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതിയുടെ താമസ സ്ഥലത്തു പരിശോധന നടത്തിയത്.
പരിശോധന സംഘത്തില്‍ പനങ്ങാട് സബ് ഇന്‍സ്പെക്ടര്‍മാരായ ജിന്സണ് ഡോമനിക്, ജോസി, അനസ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍, സീനിയര്‍ സി.പി.ഒ സനീബ്, സി.പി.ഒ മാരായ മഹേഷ്, സുരേഷ് എന്നിവരും ഉണ്ടായിരുന്നു.