
സ്വന്തം ലേഖകൻ
കൊച്ചി: നഗരത്തിൽ സ്വകാര്യ ബസുകളുടേയും, ഭാരവാഹനങ്ങളുടേയും അമിത വേഗതയ്ക്കും, ഓവർടേക്കിങ്ങിനും കടിഞ്ഞാണിട്ട് ഹൈക്കോടതി. കോടതികൾ, സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ എന്നീ സ്ഥലങ്ങൾ സൈലന്റ് സോൺ ആയി പ്രഖ്യാപിച്ചു. അതുകൊണ്ട് ഇവയുടെ നൂറു മീറ്റർ ചുറ്റളവിൽ ഹോൺ മുഴക്കുന്നത് നിരോധിച്ചിട്ടുണ്ട്.
കോടതികൾ, ആശുപത്രികൾ, സ്‌കൂളുകൾ, കോളേജുകൾ എന്നീ സ്ഥലങ്ങളിൽ അപകടം തടയാനല്ലാതെ സ്റ്റേജ് ക്യാരിയറുകൾ, ഓട്ടോറിക്ഷകൾ, ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള മറ്റിതര വാഹനങ്ങൾ ഹോൺ മുഴക്കുവാൻ പാടില്ല. സ്വകാര്യ ബസ്സുകളും ഓട്ടോറിക്ഷകളും ഇടതുവശം ചേർന്ന് മാത്രം സഞ്ചരിക്കണം. പരസ്പരം ഓവർടേക്ക് ചെയ്യുവാൻ പാടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.