ഗ്രൈൻഡർ മെഷീൻ തലയിൽ വീണ് ആറ് വയസുകാരൻ മരിച്ചു
സ്വന്തം ലേഖകൻ
മുംബൈ: മഹാരാഷ്ട്രയിൽ ഗ്രൈൻഡർ മെഷീൻ തലയിൽ വീണ് ആറു വയസുകാരൻ മരിച്ചു. പൂനെയിലെ പിംപൽ ഗൗരവിലാണ് സംഭവം.
അമ്മയ്ക്കൊപ്പം കാർ വാഷിങ് യൂണിറ്റിലെത്തിയ കുട്ടിയാണ് മരിച്ചത്. തൊട്ടടുത്തുള്ള വെൽഡിംഗ് കടയിൽ കാത്തിരിക്കുന്നതിനിടയിലാണ് അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടി അവിടെയുണ്ടായിരുന്ന മെഷീനിൽ പിടിച്ച് വലിച്ചതോടെ ദേഹത്തേയ്ക്ക് മറിയുകയായിരുന്നു.
കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണം.
Third Eye News Live
0