മദ്യപിച്ചെത്തി വാഷ് റൂമില്‍ വച്ച് മോശമായി പെരുമാറി; കൂടെക്കിടക്കാന്‍ ആവശ്യപ്പെട്ടു; മാറിടത്തില്‍ പിടിച്ചുതള്ളി ഭീഷണിപ്പെടുത്തി; ശംഭു പാല്‍ക്കുളങ്ങരക്കെതിരെ വനിതാ നേതാവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണം
സ്വന്തം ലേഖിക
പാലക്കാട്: ശംഭു പാല്‍ക്കുളങ്ങരയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി പുഷ്പലതയ്ക്ക് നല്‍കിയ പീഡനപരാതിയില്‍ യുവതി ഉയര്‍ത്തുന്നത് ഗുരുതര ആരോപണങ്ങൾ.
ശംഭു പാല്‍ക്കുളങ്ങര എന്നറിയപ്പെടുന്ന സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ വിവേക് എച്ച് നായരാണ് തന്നെ ക്യാമ്ബില്‍ വെച്ച് അപമാനിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ തനിക്കെതിരെ ശംഭുവിന്റെ ലൈംഗികാതിക്രമ ശ്രമം തുടര്‍ന്നെന്നും യുവതി വ്യക്തമാക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നോക്ക വിഭാഗത്തില്‍പെട്ട നേതാവിനെതിരെയായിരുന്നു അതിക്രമം. രണ്ടാം തീയതിയായിരുന്നു ആദ്യ അപമാനിക്കല്‍. വാഷ് റൂമില്‍ വച്ച് മോശമായി പെരുമാറിയെന്നും സഹകരിക്കണമെന്നും ശംഭു ആവശ്യപ്പെട്ടു. കിടക്ക പങ്കിടണമെന്ന തരത്തില്‍ അശ്ലീലം സംസാരിച്ചു. മദ്യപിച്ചായിരുന്നു ശംഭു എത്തിയത്. യൂത്ത് കോണ്‍ഗ്രസിലെ എല്ലാ വനിതാ നേതാക്കളേയും അവഹേളിച്ചു സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു. അടുത്ത ദിവസം വീണ്ടും മദ്യപിച്ച് യോഗത്തിന് ശംഭു എത്തി. ഇതിനെ നേതാക്കള്‍ ചോദ്യം ചെയ്തു. ഇതോടെ തന്റെ നേര്‍ക്ക് ശംഭു തിരിഞ്ഞുവെന്ന് വനിതാ നേതാവ് പറയുന്നു.
തലേ ദിവസം വാഷ് റൂമില്‍ നടന്നത് നേതാക്കളോട് താന്‍ പറഞ്ഞു എന്ന തെറ്റിധാരണയിലായിരുന്നു ആക്രമണം. ഉച്ചഭക്ഷണ സമയത്തായിരുന്നു ഇതുണ്ടായത്. തന്റെ മാറിടത്തില്‍ ബലമായി തള്ളുകയും ഇത് നിനക്കുള്ള അവസാന മുന്നറിയിപ്പാണെന്ന് പറയുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസാണ് എന്റെ കുടുംബം. തന്നോട് എന്നും ഇതേ മനോഭാവമാണ് ശംഭു പുലര്‍ത്തിയതെന്നും പരാതിയില്‍ പറയുന്നു. ലൈംഗിക അധിക്ഷേപമെന്ന വാക്കും പരാതിയിലുണ്ട്. ഈ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് ശംഭു പാല്‍ക്കുളങ്ങരയെ സംഘടനയില്‍ നിന്ന് പുറത്താക്കി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പാല്‍ക്കുളങ്ങരയില്‍ മത്സരിച്ച് മൂന്നാം സ്ഥാനത്ത് പോയ നേതാവാണ് ശംഭു.
തിരുവനന്തപുരത്തെ ഐ ഗ്രൂപ്പിലെ പ്രധാന നേതാവായിരുന്നു ശംഭു. വി എസ് ശിവകുമാര്‍ പക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ശംഭു പുനഃസംഘടനയ്ക്ക് ശേഷം രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുന്നവരില്‍ നിന്നും അകന്നു. ഇതിനിടെ അച്ചടക്ക നടപടിയും നേരിട്ടു. എന്നാല്‍ ഇതിനെ ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയില്‍ മറികടന്ന് വീണ്ടും യൂത്ത് കോണ്‍ഗ്രസില്‍ സജീവമായി. ഇതിനിടെയാണ് പുതിയ വിവാദം.