‘ആ നടൻ മോശമായി സ്പർശിച്ചു, കോമ്പ്രമൈസ് ചെയ്താൽ എത്ര വേണമെങ്കിലും കിട്ടുമെന്ന് അയാൾ പറഞ്ഞു’ ; അങ്ങനെ ഒരു നടനും പറഞ്ഞിട്ടില്ല; വ്യാജവാർത്തയ്‌ക്കെതിരെ പ്രതികരിച്ച് മാലാപാർവതി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഒരു മാധ്യമത്തിൽ തനിക്കെതിരെ വന്ന വ്യാജവാർത്തയ്‌ക്കെതിരെ പ്രതികരണവുമായി മാലാപാർവതി. ആ നടൻ മോശമായി സ്പർശിച്ചു, കോമ്പ്രമൈസ് ചെയ്താൽ എത്ര വേണമെങ്കിലും കിട്ടുമെന്ന് അയാൾ പറഞ്ഞു.; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി മാലാ പാർവതി’ എന്നായിരുന്നു തലക്കെട്ട്.

അങ്ങനെ ഒരാളും ഒരു നടനും പറഞ്ഞിട്ടില്ല എന്നും ജീവിക്കാനായി തമ്പ് നെയിൽ എഴുതുന്നവർ, അല്പം കൂടെ വിശ്വസിക്കുന്ന തമ്പ് നെയിൽ എഴുതണം. എന്റെ ഒരു ഇന്റർവ്യൂ ആസ്പദമാക്കിയാണ് വാർത്ത. എന്നാൽ പറയാൻ ഒരു മസാല തലക്കെട്ട് കൈയ്യിൽ കിട്ടിയതോടെ, ഇന്റർവ്യൂ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നുവെന്നും മാലാ പാർവതി കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാലാ പാർവതിയുടെ കുറിപ്പ്:

മാലാ പാർവതിയുടെ ഫേസ്ബുക് കുറിപ്പ് അച്ഛൻ മരിച്ചപ്പോൾ, ഞാൻ മരിച്ചു എന്ന് ചില ഓൺലൈൻ മീഡിയ എഴുതി. അത് എന്നെ മാത്രം ബാധിക്കുന്ന കാര്യമായിരുന്നു. എന്നാൽ മറ്റൊരു ഓൺലൈൻ മീഡിയയിൽ മറ്റൊരു തമ്പ് നെയിൽ ശ്രദ്ധയിൽപ്പെട്ടു. ഒരു നടന് നേരെയും, ‘ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ’ ഞാൻ നടത്തിയിട്ടില്ല.

മോശമായി സ്പർശിച്ചാൽ എത്ര വേണമെങ്കിലും കിട്ടുമെന്ന് ഒരു നടനും പറഞ്ഞിട്ടില്ല. എന്റെ ഒരു ഇന്റർവ്യൂ ആസ്പദമാക്കിയാണ് വാർത്ത. എന്നാൽ പറയാൻ ഒരു മസാല തലക്കെട്ട് കൈയ്യിൽ കിട്ടിയതോടെ, ഇന്റർവ്യൂ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.

ഒരിക്കൽ കൂടി വ്യക്തമാക്കട്ടെ.. ഞാൻ ആരെക്കുറിച്ചും ഒന്നും പറഞ്ഞ്, ആരെയും ഞെട്ടിച്ചിട്ടില്ല. ജീവിക്കാനായി തമ്പ് നെയിൽ എഴുതുന്നവർ, അല്പം കൂടെ വിശ്വസിക്കുന്ന തമ്പ് നെയിൽ എഴുതണം.