നടി രശ്മിരേഖയുടെ ആത്മഹത്യയ്ക്ക് പിന്നാലെ കാമുകനും തൂങ്ങിമരിച്ചനിലയില്‍; കാമുകിയുടെ മരണത്തെ തുടര്‍ന്ന് ഇയാള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നു കുടുംബാംഗങ്ങള്‍

Spread the love

 

സ്വന്തം ലേഖിക

ഭുവനേശ്വര്‍: ഒഡിയ ടെലിവിഷന്‍ നടി രശ്മിരേഖ ആത്മഹത്യ ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍
ഒപ്പം താമസിച്ചിരുന്ന കാമുകന്‍ സന്തോഷ് പാത്രയെ മരിച്ച നിലയില്‍ കണ്ടെത്തി.

കാമുകിയുടെ മരണത്തെ തുടര്‍ന്ന് ഇയാള്‍ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്‌. റൂര്‍ക്കലയിലെ വീട്ടില്‍ തൂങ്ങിയ നിലയിലാണ് സന്തോഷിനെ കണ്ടെത്തിയത്‌. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അതിനകം തന്നെ മരിച്ചു. രശ്‌മിരേഖയുടെ മരണം കഴിഞ്ഞ് 15 ദിവസങ്ങള്‍ പിന്നിടുമ്ബോഴാണ് സന്തോഷ് പാത്രയെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂണ്‍ 18നാണ് രശ്മിരേഖയെ നയാപ്പള്ളിയിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സന്തോഷ് പാത്രയ്ക്ക് നടിയുടെ മരണത്തില്‍ പങ്കുണ്ടെന്നു രശ്മിരേഖയുടെ കുടുംബം ആരോപിച്ചിരുന്നു. രശ്മിരേഖ മരിച്ച വിവരം ഒപ്പം താമസിച്ചിരുന്ന സന്തോഷാണ് വീട്ടില്‍ അറിയിച്ചതെന്നു രശ്മിരേഖയുടെ പിതാവ് പറഞ്ഞിരുന്നു.

കുടുംബത്തിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് സന്തോഷിനെ ചോദ്യം ചെയ്‌തിരുന്നു. രശ്‌മിരേഖയുടെ മരണത്തിനു ശേഷം സന്തോഷ് കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്നു കുടുംബാംഗങ്ങള്‍ പറയുന്നു.

സന്തോഷിന്റെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. രശ്മിരേഖയുടെ മരണവും ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം.