ശ്രീജിത്ത് രവി കുട്ടികളെ വീട് വരെ പിന്തുടർന്നു; വീടിന് സമീപത്ത് വച്ച് നഗ്നതാ പ്രദർശനം; പിറ്റേ ദിവസവും ഇയാൾ കുട്ടികളെ പിന്തുടർന്ന് നഗ്നതാ പ്രദർശനത്തിന് ശ്രമിച്ചു; വീട്ടുകാർ കണ്ടതോടെ കാറുമായി രക്ഷപ്പെട്ടു; വെളിപ്പെടുത്തലുമായി ഇരയായ കുട്ടികളുടെ അച്ഛൻ
സ്വന്തം ലേഖകൻ
തൃശൂർ: കുട്ടികൾക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തിയ ശ്രീജിത്ത് രവിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ശ്രീജിത്ത് രവി കുട്ടികളെ വീട് വരെ പിൻതുടർന്നിരുന്നു. ഇയാൾ കുട്ടികളെ പിൻതുടർന്ന് വീടിന് മുന്നിൽ വച്ച് നഗ്നതാ പ്രദർശനം നടത്തിയത്.
ഇരയായ കുട്ടികളുടെ അച്ഛനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിറ്റേ ദിവസവും ഇയാൾ കുട്ടികളെ പിന്തുടർന്ന് നഗ്നത പ്രദർശനത്തിന് ശ്രമിച്ചിരുന്നു. വീട്ടുകാർ കണ്ടതോടെ ഇയാൾ കാറുമായി രക്ഷപ്പെടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോക്സോ വകുപ്പ് പ്രകാരമാണ് നടനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ തൃശൂർ അയ്യന്തോളിലാണ് സംഭവം. തൃശൂർ വെസ്റ്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അയ്യന്തോളിലെ എസ്എൻ പാർക്കിനു സമീപം കാർ നിർത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്.
ശ്രീജിത്തിനെതിരെ ചുമത്തിയത് 3 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ്. സ്ത്രീകളോടുള്ള അതിക്രമം, പോക്സോ വകുപ്പുകളുമാണ് ശ്രീജിത്ത് രവിക്കെതിരെ ചുമത്തിയിട്ടുണ്ട്.
സ്റ്റേഷനിൽ കൊണ്ടു വന്ന ശ്രീജിത്ത് രവി കുറ്റസമ്മതം നടത്തി. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തതുകൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് രവി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പെൺകുട്ടികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനവും അവരെ കൂടെ കിട്ടുന്ന വിധത്തിൽ സെൽഫി എടുക്കുന്നതും ശ്രീജിത്ത് രവിയുടെ ഹോബിയാണെന്നാണ് സൂചന.
നേരത്തേയും സമാന കേസിൽ ശ്രീജിത്ത് രവി അകത്തായിരുന്നു. എന്നാൽ രാഷ്ട്രീയ ബന്ധങ്ങളും മറ്റും തുണയാക്കി ശ്രീജിത്ത് കേസൊഴിവാക്കി. 2016 ഓഗസ്റ്റ് 27ന് ലക്കിടിയിലെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥിനികളും നടൻ ശ്രീജിത് രവിക്കെതിരെ പരാതി നൽകിയിരുന്നു. കാറിലെത്തിയ ഇയാൾ കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ചെന്നും അശ്ലീല ആംഗ്യം കാണിച്ചെന്നും ആയിരുന്നു ആ പരാതിയും.