ജോസഫിന്റെ മരണം കൊലപാതകം; കഴുത്ത് ഞെരിച്ചാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മോഷ്ടാവിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Spread the love

സ്വന്തം ലേഖകൻ

തൊടുപുഴ: ഉടുമ്പഞ്ചോല ചെമ്മണ്ണാറില്‍ മോഷ്ടാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്.

സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിന്റെ മരണം കൊലപാതകമെന്നാണ് കണ്ടെത്തല്‍. കഴുത്ത് ഞെരിച്ചാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെമ്മണ്ണാറില്‍വെച്ച്‌ കഴിഞ്ഞ ദിവസമാണ് മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട ജോസഫിനെ സമീപത്തെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

പുലര്‍ച്ചെ നാലിനും അഞ്ചിനുമിടയിലാണ് സംഭവമുണ്ടായത്. ചെമ്മണ്ണാറില്‍ ഓട്ടോറിക്ഷ ഡ്രൈവറായ കൊന്നക്കപ്പറമ്പില്‍ രാജേന്ദ്രന്റെ വീട്ടിലാണ് ജോസഫ് മോഷ്ടിക്കാന്‍ കയറിയത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് അകത്തു കടന്നത്.

രാജേന്ദ്രന്‍ ഉറങ്ങിക്കിടന്ന മുറിയില്‍ കയറി അലമാര തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ജോസഫിന്റെ കൈതട്ടി ചാര്‍ജിങ്ങിനായിട്ടിരുന്ന മൊബൈല്‍ ഫോണ്‍ നിലത്തു വീണു. ശബ്ദം കേട്ട് രാജേന്ദ്രന്‍ ഉണര്‍ന്നതോടെ ജോസഫ് പുറത്തേക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ചു. രാജേന്ദ്രൻ്റെ വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ നിന്ന് ഇറച്ചിയും ഷര്‍ട്ടിനുള്ളില്‍ നിന്ന് 6000 രൂപയും ജോസഫ് കവര്‍ന്നതായാണ് രാജേന്ദ്രൻ്റെ കുടുംബം പറയുന്നത്.

പിന്തുടര്‍ന്ന് എത്തിയ ഇരുവരും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായി. തന്നെ കടിച്ച്‌ പരുക്കേല്‍പ്പിച്ച്‌ ശേഷം ജോസഫ് രക്ഷപെട്ടുവെന്നാണ് രാജേന്ദ്രന്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മല്‍പ്പിടുത്തത്തിനിടെ കഴുത്ത് ഞെരിച്ചതാണ് മരണ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്