‘അപ്പൂന്‌ ‘ ബസില്‍ കയറണ്ട; രതീഷിനെ കണ്ടാല്‍ മതി; തിരുനക്കര ബസ്‌സ്‌റ്റാന്‍ഡിലെ വേറിട്ട സൗഹൃദ കാഴ്ച്ച; വീഡിയോ ഇവിടെ കാണാം…

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: തെരുവ് നായ്ക്കള്‍ ആളുകളെ കടിച്ചുകീറുന്ന വാര്‍ത്തയാണ്‌ നമ്മൾ എന്നും കേൾക്കാറുള്ളത്. എന്നാൽ കോട്ടയം, ജാക്വിലിന്‍ ബസ് കണ്ടക്‌ടറും ഇയാളെ കാത്ത്‌ നിൽക്കുന്ന ഇവിടെ തെരുവ് നായയും തമ്മിലുള്ള ആത്മബന്ധമാണ് കൗതുകമാകുന്നത്.

എവിടെ നിന്നോ വന്ന് തിരുനക്കര ബസ്‌സ്‌റ്റാന്‍ഡ്‌ താവളമാക്കിയ നായയാണ് ഇവിടെ താരം. കോട്ടയം —അയര്‍ക്കുന്നം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജാക്വിലിന്‍ ബസ് തിരുനക്കര സ്റ്റാന്‍ഡിലെത്തുമ്പോൾ കണ്ടക്‌ടറെ കാത്ത്‌ ബസ്‌ കയറാനല്ലാതെ അവന്‍ നില്‍പ്പുണ്ടാകും.
വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 6.30-ന് ആദ്യ ട്രിപ്പെടുക്കാന്‍ കണ്ടക്ടര്‍ കുടമാളൂര്‍ സ്വദേശി രതീഷ് ബസില്‍ നിന്നിറങ്ങി വരുമ്പോള്‍ കാത്തുനിന്ന നായ ഓടിച്ചെന്ന് വാലാട്ടി ദേഹത്തേക്ക് ചാടിക്കയറും. പിന്നെ രണ്ടുപേരും അടുത്ത കടയിലേക്ക്. ചായയും ബിസ്‌ക്കറ്റും വാങ്ങി നായയ്‌ക്ക് കൊടുക്കും. എന്നിട്ടേ രതീഷ് ചായ കുടിക്കൂ. നായയുടെ സ്നേഹപ്രകടനം കാണേണ്ടത്‌ തന്നെയാണെന്ന്‌ ബസ്‌ കാത്തുനില്‍ക്കുന്നവരും കടക്കാരും പറയുന്നു.

നായയ്‌ക്ക്‌ അപ്പു എന്നാണ് രതീഷ് ഇട്ട പേര്‌. രതീഷ് ഉച്ചത്തില്‍ മെഡിക്കല്‍ കോളേജ് എന്നു വിളിച്ച്‌ യാത്രക്കാരെ കയറ്റുമ്ബോള്‍ ആ ശബ്ദം കേട്ട്‌ അപ്പു എവിടെയാണെങ്കിലും ഓടിയെത്തും.

തിങ്ങിനിറഞ്ഞ യാത്രക്കാര്‍ക്കിടയിലൂടെ നടന്നുനീങ്ങുന്ന നായ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല. ഒന്ന്‌ കുരയ്ക്കുകപോലും ചെയ്യില്ലെന്നാണ്‌ കടക്കാര്‍ പറയുന്നത്‌. നാടാകെ തെരുവുനായശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഈ അപൂര്‍വ സൗഹൃദം എല്ലാവർക്കും ഒരു കൗതുക കാഴ്ച്ചയാവുകയാണ്.