
സ്വന്തം ലേഖകൻ
തൊടുപുഴ .ഇടുക്കി ജില്ലയിൽ കാലവർഷം അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ രാത്രികാല യാത്രാ നിരോധനമടക്കമേർപ്പെടുത്തി ജില്ലാ ഭരണകൂടം. രാത്രി എട്ട് മുതൽ രാവിലെ ആറ് വരെയാണ് നിരോധനം. അടിയന്തിര സാഹചര്യങ്ങളിൽ ഒഴികെ മലയോര മേഖലകളിലുള്ള രാത്രികാല യാത്രയാണ് ഇന്നലെ മുതൽ ജില്ലാ കളക്ടർ ഷീബാ ജോർജ്ജ് നിരോധിച്ചത്.
പ്രതരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യം, പൊലീസ്, റവന്യൂ, സിവിൽ ദുരന്തനിവാരണം, തദ്ദേശസ്വയംഭരണം. ഫയർ ആൻഡ് റസ്‌ക്യൂ, സിവിൽ സപ്ലൈസ്, വാട്ടർ അതോറിട്ടി, കെ.എസ്.ഇ.ബി എന്നിവ ഉൾപ്പെടെയുള്ള അവശ്യ സർവീസുകളിലെ ജീവനക്കാർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രം രാത്രി യാത്ര ചെയ്യാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാവിധ ഓഫ് റോഡ് ട്രക്കിംഗ്, ഖനന പ്രവർത്തനങ്ങൾ, ജലാശയങ്ങളിലുള്ള മീൻപിടിത്തം, വിനോദ സഞ്ചാരത്തോടനുബന്ധിച്ചുള്ള സ്വകാര്യ ബോട്ടുകൾ ഉൾപ്പെടെയുള്ള എല്ലാവിധ ബോട്ടിംഗും താത്കാലികമായി നിരോധിച്ചു.
കനത്ത മഴ തുടരുന്നതിനാലും മലയോരമേഖലകളിൽ മണ്ണിടിച്ചിൽ സാദ്ധ്യത നിലനിൽക്കുന്നതിനാലുമാണ് നടപടി. ജില്ലയിലെ പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും നഴ്‌സറികൾക്കും അവധി ബാധകമാണ്.