പി.ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്

Spread the love

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: ഏഷ്യയിലെ സ്പ്രിന്റ് റാണിയും മലയാളി കായിക പ്രതിഭയുമായ പി.ടി ഉഷയേയും തെന്നിന്ത്യൻ സംഗീത ചക്രവർത്തി ഇളയരാജയേയും കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു.

പിടി ഉഷ രാജ്യത്തിന് പ്രചോദനമാണ്. യുവ അത്‌ലറ്റുകളെ സംഭാവന ചെയ്യാൻ അവർ നടത്തുന്ന പ്രയത്‌നങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് – പ്രധാനമന്ത്രി കുറിച്ചു. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായി പിടി ഉഷ സത്യപ്രതിജ്ഞ ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇളയരാജയുടെ സർഗാത്മക പ്രതിഭ തലമുറകളായി ആളുകളെ ആകർഷിച്ചുവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാധാരണ പശ്ചാത്തലത്തില്‍ തിന്ന് സംഗീതത്തിന്‍റെ കൊടുമുടികള്‍ താണ്ടിയ ഇളയരാജയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ക്ക് നല്‍കുന്ന പരിഗണനയിലാണ് ഇവർ ഉൾപ്പെട്ടിട്ടുള്ളത്.

ഇവരെ കൂടാതെ ചലച്ചിത്ര സംവിധായകൻ വി വിജയേന്ദ്ര പ്രസാദ്, സാമൂഹിക പ്രവർത്തകനും ധർമസ്ഥല്‍ ക്ഷേത്ര മേധാവിയുമായ വീരേന്ദ്ര ഹെഗ്‌ഡെ എന്നിവരെയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്‌തിട്ടുണ്ട്.