
സ്വന്തം ലേഖിക
കോട്ടയം: കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത് പി സി ജോര്‍ജിന്റെ ഭാര്യയുടെ വാക്കുകള്‍ ആയിരുന്നു. ‘എന്റെയീ കൊന്ത ഉണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അയാള്‍ അനുഭവിക്കും’ എന്നായിരുന്നു പി സി ജോര്‍ജിന്റെ ഭാര്യ ഉഷയുടെ പ്രതികരണം. പീഡന കേസുമായി ബന്ധപ്പെട്ട് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ഭാര്യയുടെ ഈ പ്രതികരണം. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ആ നീക്കങ്ങള്‍.
ചോദ്യം ചെയ്യലിന് പിസി എത്തിയ ശേഷമായിരുന്നു തട്ടിപ്പുകേസിലെ പ്രതിപരാതിയുമായി മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. പെട്ടെന്ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. പിന്നാലെ പിസിയെ അറസ്റ്റും ചെയ്തു. ഇത് അറിഞ്ഞാണ് വികാരത്തോടെ പിണറായി സര്‍ക്കാരിനെ ചാനല്‍ ക്യാമറയ്ക്ക് മുമ്ബില്‍ പിസിയുടെ ഭാര്യ ശപിച്ചത്. പിന്നാലെ പിസിക്ക് ജാമ്യവും കിട്ടി. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചാണ് കോടതി പിസിയെ ജാമ്യത്തില്‍ വിട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏതായാലും ജോര്‍ജിന്റെ ഭാര്യ പൊട്ടിത്തെറിച്ച് അഞ്ചാം ദിനം തന്നെ പിണറായിയെ തേടി വമ്ബന്‍ രാഷ്ട്രീയ വിവാദം എത്തി. സിപിഎം വിപ്ലവ നായകനായി കാണുന്ന ഭരണഘടനാ ശില്‍പ്പി അംബേദ്കറിനെ തന്നെ മന്ത്രി സജി ചെറിയാന്‍ തള്ളി പറഞ്ഞു.ഒടുവിൽ സജി ചെറിയാന്റെ രാജിയും . കേരളത്തിലെ സിപിഎമ്മിനെ ഇതിന് അപ്പുറം വിവാദത്തിലാക്കിയ മറ്റൊരു പ്രസ്താവനയും ഇല്ല. ഇതിനൊപ്പമാണ് പിസിയുടെ ഭാര്യയുടെ എന്റെയീ കൊന്ത ഉണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അയാള്‍ അനുഭവിക്കും എന്ന പ്രസ്താവനയും ചര്‍ച്ചയാകുന്നത്.