
സ്വന്തം ലേഖിക
തിരുവനന്തപുരം: സ്വര്‍ണം കടത്തിയവര്‍ രാജിവച്ചിട്ടാകാം എന്റെ രാജി’ എന്ന മന്ത്രി സജി ചെറിയാന്റെ ഒറ്റ ഡയലോഗിലാണ് മന്ത്രി രാജിവയ്ക്കേണ്ട എന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയത് എന്നാണ് റോജി എം.ജോണിന്റെ പരിഹാസം.
മന്ത്രി സജി ചെറിയാന്‍ തല്‍ക്കാലം രാജിവയ്ക്കില്ല എന്നാണ് പാര്‍ട്ടിയുടെ തീരുമാനം. സംഭവത്തില്‍ പൊലീസ് കേസ് എടുത്താല്‍ മാത്രം അതേക്കുറിച്ച് ആലോചിക്കാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്‍ തുടങ്ങിയവര്‍ പങ്കെടുത്ത സിപിഎം അവയ്‍ലബിള്‍ സെക്രട്ടേറിയറ്റിന്‍റെ തീരുമാനം. ഇതിനു പിന്നാലെ പാര്‍ട്ടി നടപടിയെ വ്യാപകമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷം. ഇതിനിടെയാണ് റോജി എം.ജോണിന്റെ ‘ട്രോളും’ എത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റോജിയുടെ ഫെയ്സ്ബുക് കുറിപ്പ് ഇങ്ങനെ:
സിപിഎം യോഗത്തില്‍ മന്ത്രി സജി ചെറിയാന്‍ ഒറ്റ ഡയലോഗ്. സ്വര്‍ണ്ണം കടത്തിയവര്‍ രാജിവച്ചിട്ടാവാം എന്റെ രാജി. മന്ത്രി രാജി വയ്ക്കേണ്ട എന്ന് പാര്‍ട്ടി തീരുമാനം.
സജി ചെറിയാന്റെ നാക്കു പിഴയ്ക്ക് പിന്നില്‍ ‘കൊന്തയുടെ ശക്തി’ ?
കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത് പി സി ജോര്‍ജിന്റെ ഭാര്യയുടെ വാക്കുകള്‍ ആയിരുന്നു. ‘എന്റെയീ കൊന്ത ഉണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അയാള്‍ അനുഭവിക്കും’ എന്നായിരുന്നു പി സി ജോര്‍ജിന്റെ ഭാര്യ ഉഷയുടെ പ്രതികരണം. പീഡന കേസുമായി ബന്ധപ്പെട്ട് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ഭാര്യയുടെ ഈ പ്രതികരണം. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ആ നീക്കങ്ങള്‍.
ചോദ്യം ചെയ്യലിന് പിസി എത്തിയ ശേഷമായിരുന്നു തട്ടിപ്പുകേസിലെ പ്രതിപരാതിയുമായി മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. പെട്ടെന്ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. പിന്നാലെ പിസിയെ അറസ്റ്റും ചെയ്തു. ഇത് അറിഞ്ഞാണ് വികാരത്തോടെ പിണറായി സര്‍ക്കാരിനെ ചാനല്‍ ക്യാമറയ്ക്ക് മുമ്ബില്‍ പിസിയുടെ ഭാര്യ ശപിച്ചത്. പിന്നാലെ പിസിക്ക് ജാമ്യവും കിട്ടി. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചാണ് കോടതി പിസിയെ ജാമ്യത്തില്‍ വിട്ടത്.
ഏതായാലും ജോര്‍ജിന്റെ ഭാര്യ പൊട്ടിത്തെറിച്ച് അഞ്ചാം ദിനം തന്നെ പിണറായിയെ തേടി വമ്ബന്‍ രാഷ്ട്രീയ വിവാദം എത്തി. സിപിഎം വിപ്ലവ നായകനായി കാണുന്ന ഭരണഘടനാ ശില്‍പ്പി അംബേദ്കറിനെ തന്നെ മന്ത്രി സജി ചെറിയാന്‍ തള്ളി പറഞ്ഞു. കേരളത്തിലെ സിപിഎമ്മിനെ ഇതിന് അപ്പുറം വിവാദത്തിലാക്കിയ മറ്റൊരു പ്രസ്താവനയും ഇല്ല. സമാനതകളില്ലാത്ത രീതിയില്‍ ജനരോഷം ഉയര്‍ന്നു. അതിനെ നാക്കു പിഴയായി സിപിഎം പിബി അംഗം എംഎ ബേബിയും സമ്മതിച്ചു. ഇതിനൊപ്പമാണ് പിസിയുടെ ഭാര്യയുടെ എന്റെയീ കൊന്ത ഉണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അയാള്‍ അനുഭവിക്കും എന്ന പ്രസ്താവനയും ചര്‍ച്ചയാകുന്നത്.
പീഡന പരാതി കെട്ടിച്ചമച്ചതാണെന്ന് പി.സി. ജോര്‍ജിന്റെ കുടുംബം ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ നീക്കത്തിന് പിന്നിലെന്നും പി.സി. ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും മരുമകള്‍ പാര്‍വതി ഷോണും ആരോപിച്ചു. ശബരിമലയില്‍ കറുത്ത വസ്ത്രമിട്ട് സ്ത്രീകളെ കയറ്റിയെന്നും അതിന്റെ ദോഷം മാറാനാണ് മുഖ്യമന്ത്രി കറുത്ത കാറില്‍ സഞ്ചരിക്കുന്നതുമെന്ന് ഷോണും ആരോപിച്ചിരുന്നു. കറുത്ത കാറില്‍ യാത്ര ചെയ്തിട്ടും കഷ്ടകാലം തീരുന്നില്ലെന്നായിരുന്നു ഷോണിന്റെ പ്രതികരണം. ഇതിന് അപ്പുറത്തേക്കായിരുന്നു പിസിയുടെ ഭാര്യയുടെ പ്രതികരണം. പിണറായി വിജയന്‍ അനുഭവിക്കും എന്ന് തന്നെ ഉഷ ജോര്‍ജ് പറഞ്ഞു.
പി.സി. ജോര്‍ജിനെതിരായ പീഡന പരാതി മുഖ്യമന്ത്രി പിണറായി വിജയന്റെ കളിയാണ്. ഒരു മനുഷ്യനെ ഇങ്ങനെയൊന്നും ഒതുക്കാന്‍ കഴിയില്ലെന്നും ഒരാഴ്ചയ്ക്കുള്ളില്‍ പിണറായി വിജയന്‍ ഇതിനെല്ലാം അനുഭവിക്കുമെന്നും അവര്‍ പറഞ്ഞു. ‘ഇത് എവിടുത്തെ ന്യായമാണ്. പിണറായി വിജയനെ ഞാന്‍ പോയി കാണും. എനിക്ക് അയാളെ വെടിവെച്ച് കൊല്ലണം. എന്റെ അപ്പന്റെ റിവോള്‍വറാണ് ഇവിടെയിരിക്കുന്നത്. എല്ലാവരും വേദനിക്കുകയാണ്. എന്റെ കൊന്തയുണ്ടെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ അദ്ദേഹം അനുഭവിക്കും. ഒരു നിരപരാധിയെ പിടിച്ച് ജയിലിലിടാമോ? പി.സി. തെറ്റ് ചെയ്യാത്തൊരു മനുഷ്യനാണ്. ഇത് പിണറായിയുടെ കളിയാണ്. ഒരു മനുഷ്യനെ ഇങ്ങനെയൊന്നും ഒതുക്കാന്‍ കഴിയില്ല. ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നത് ശരിയാണോ’ എന്നും പിസിയുടെ ഭാര്യ ചോദിച്ചിരുന്നു.
40 വര്‍ഷമായി പുള്ളിയോടൊപ്പം ജീവിക്കുന്നു. എന്നെ നുള്ളിയിട്ട് പോലും നോവിച്ചിട്ടില്ല. മോനെ മോളെ എന്നല്ലാതെ ആരെയും വിളിക്കില്ല. എല്ലാവരോടും സ്നേഹമാണ്. അദ്ദേഹം ശുദ്ധനായതു കൊണ്ട് പറ്റിയതാണ് ഇതെല്ലാം. തന്നെ പീഡിപ്പിക്കാത്ത വ്യക്തിയുണ്ടെങ്കില്‍ പി.സി. മാത്രമാണെന്നാണ് പരാതിക്കാരി രണ്ടാഴ്ച മുമ്ബ് പറഞ്ഞത്. അദ്ദേഹം അപ്പന് തുല്യമാണെന്നും പറഞ്ഞു. അങ്ങനെ പറഞ്ഞയാള്‍ ഇപ്പോള്‍ എങ്ങനെയാണ് മാറിയത്? പരാതിക്കാരി ഒത്തിരി തവണ വീട്ടില്‍ വന്നിട്ടുണ്ട്. ഒരുപാട് തവണ കണ്ടിട്ടുള്ളതാണ്. അവരെ കൃത്യമായി ഉപയോഗിക്കുകയാണ്. ഇത് മനുഷ്യമനസാക്ഷിക്ക് നിരക്കുന്നതാണോ.
രണ്ട് മൂന്ന് ദിവസത്തിന് പിണറായിയുടെ പ്രശ്നങ്ങളൊന്നും പുറത്തുവരരുത്. അതിനാണ് ഇതെല്ലാം. ഏത് പൊട്ടനും ഇത് മനസിലാക്കാമല്ലോ. നാളെ ഒരു ഞായറാഴ്ചയാണ്. പുള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയാല്‍ പിന്നെ ആ വാര്‍ത്ത ആയല്ലോ.’- ഉഷ ജോര്‍ജ് പ്രതികരിച്ചു. എന്റെയീ കൊന്ത ഉണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അയാള്‍ അനുഭവിക്കുമെന്ന് ഉഷ പറഞ്ഞത്. ഇത് അച്ചട്ടാകും വിധമാണ് ചൊവ്വാഴ്ച സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം എത്തിയത്. പിണറായിയുടെ അതിവിശ്വസ്തനായിരുന്നു സജി ചെറിയാന്‍. സഭകളെ അടക്കം സിപിഎമ്മനോട് ചേര്‍ത്ത് നിര്‍ത്താന്‍ മുമ്ബില്‍ നിന്ന് മന്ത്രി. ഇതിലുപരി ആലപ്പുഴയിലെ പിണറായി ശത്രുക്കളെ വെട്ടിനിരത്തിയും സജി ചെറിയാനാണ്. മുന്‍ മന്ത്രി ജി സുധാകരനെ അടക്കം വെട്ടിയൊതുക്കി. ഈ നേതാവിനെ കൈവിടാന്‍ പിണറായിക്ക് ഒട്ടും മനസ്സില്ല.
എന്നാല്‍ മന്ത്രിയെ കൈവിടാന്‍ തല്ക്കാലം പാര്‍ട്ടി തീരുമാനിക്കുന്നില്ല. മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി സജി ചെറിയാന്‍ രാജി വക്കില്ല. മന്ത്രി തല്‍ക്കാലം രാജി വയ‍്‍ക്കേണ്ടതില്ലെന്ന് സിപിഎം അവെയ‍്‍ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണ. കേസ് കോടതിയില്‍ എത്താത്തത് കണക്കിലെടുത്താണ് തീരുമാനം. സിപിഎം അവെയ‍്‍ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്ത് മടങ്ങുമ്ബോള്‍, എന്തിന് രാജി വയ്ക്കണമെന്ന മറുചോദ്യമാണ് സജി ചെറിയാനും ഉന്നയിച്ചത്. എല്ലാം ഇന്നലെ പറഞ്ഞതല്ലേ എന്നും സജി ചെറിയാന്‍ ചോദിച്ചു. എകെജി സെന്ററില്‍ ചേര്‍ന്ന സിപിഎം അവെയ‍്‍ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് മന്ത്രി വി.എന്‍.വാസവന് ഒപ്പമാണ് സജി ചെറിയാന്‍ എത്തിയത്. യോഗം തുടങ്ങുമ്ബോള്‍ സെക്രട്ടേറിയറ്റിലെ ഓഫീസിലായിരുന്നു അദ്ദേഹം.
സംഭവിച്ചത് നാക്ക്പിഴയെന്ന് യോഗത്തില്‍ സജി ചെറിയാന്‍ വിശദീകരിച്ചു.വിമര്‍ശിക്കാന്‍ ശ്രമിച്ചത് ഭരണകൂടത്തെയാണ്. ഭരണഘടനയെന്നത് നാക്കുപിഴ ആണെന്നും സജി ചെറിയാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് മുമ്ബാകെ വ്യക്തമാക്കി.
ഭരണഘടനയ‍്‍ക്കെതിരായ ചെറിയാന്‍റെ പ്രസംഗം വിവാദമായതോടെ പരുങ്ങലിലായ സര്‍ക്കാര്‍ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. നാക്ക് പിഴയാകാമെന്നും രാജി വേണ്ടെന്നും ആയിരുന്നു സിപിഎം നിലപാട്. പിന്നീട് പ്രസംഗത്തെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍ തന്നെ രംഗത്തെത്തി. നിയമസഭയില്‍ വിശദീകരണം നടത്തിയ സജി ചെറിയാന്‍ പറഞ്ഞത് തന്‍റെ പ്രസംഗത്തെ വളച്ചൊടിച്ചു എന്നാണ്. ഭരണകൂടത്തെ ആണ് വിമര്‍ശിച്ചത് . ഭരണഘടനയെ അല്ല. തെറ്റിദ്ധാരണ ഉണ്ടാക്കും വിധം തന്‍റെ പ്രസംഗം വ്യാഖ്യാനിക്കാനിടയായതില്‍ ഖേദവും ദുഃഖവും രേഖപ്പെടുത്തുവെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ പ്രതിപക്ഷവും നിയമ വിദഗ്‍ധരും അടക്കം സജി ചെറിയാന്‍റെ പ്രസംഗത്തിനെതിരെ രംഗത്തെത്തി. മന്ത്രി രാജി വച്ചില്ലെങ്കില്‍ മുഖ്യമന്ത്രി രാജി ചോദിച്ചുവാങ്ങണമെന്നും കടുത്ത സത്യപ്രതിജ്ഞാ ലംഘനം ആണ് നടന്നതെന്നും ആണ് നിയമ വിദഗ്‍ധര്‍ നിലപാടെടുത്തത്. ഗവര്‍ണറും വിഷയത്തില്‍ ഇടപെട്ടു.