
സ്വന്തം ലേഖകൻ
പാലക്കാട്: ചികിത്സാപിഴവിനെത്തുടർന്ന് ഇരുപത്തിമൂന്നുകാരിയുടെ നവജാതശിശു മരിച്ചതും ആ കുഞ്ഞിനെ ആശുപത്രിക്കാർ മറവ് ചെയ്തതും, തൊട്ടുപിന്നാലെ അമ്മ കുഞ്ഞിനോടൊപ്പം വേദനയില്ലാത്ത ലോകത്തേക്ക് പോയതും സാംസ്കാരിക കേരളത്തിലാണ്.
എന്നാൽ കേരളത്തിലെ സിനിമാ-സാംസ്കാരിക-രാഷ്ട്രീയ നേതാക്കൾ നപുംസകങ്ങൾ ഈ വാർത്ത അറിഞ്ഞ മട്ടില്ല. അന്തിചർച്ച നടത്താൻ വാർത്താ ചാനലുകൾക്ക് താല്പര്യമില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്തുകൊണ്ടാണ് പ്രബുദ്ധകേരളത്തിൽ ഇത്തരം വിഷയങ്ങൾ ചർച്ചയാകാത്തത്. രണ്ട് മദാലസ സുന്ദരികൾ മാത്രം കഷി രാഷ്ട്രീയ ഭേദമേന്യ ചർച്ചയാകുന്നത്. സാധാരണക്കാരുടെ വേദനകൾ നേതാക്കൾക്കും, പ്രതിപക്ഷ കഷികൾക്കും ചർച്ച ചെയ്യാൻ താത്പര്യമില്ലാതെപോവുകയാണ്.
പൊതുജനം കഴുതയെന്ന് വീണ്ടും വീണ്ടും ഓർമ്മിക്കുന്ന രാഷ്ട്രീയ കുബുദ്ധികൾക്കു മുന്നിൽ പാലക്കാട് സംഭവം ചർച്ചചെയ്യാൻ മാത്രം പ്രാധാന്യമില്ലാത്തതായിപോയി. അല്ലെങ്കിൽ അതിലും കൂടുതൽ തങ്ങളുടെ ശ്രദ്ധ കേരളത്തിലെ പീഡനവീരന്മാരായ ചലച്ചിത്ര നായകന്മാരിലേക്കും, മദാലസസുന്ദരികളിലേക്കും എത്തിനില്ക്കുന്ന രാഷ്ട്രീയമാണ് കാണാൻ കഴിയുന്നത്.
പാലക്കാട്ടെ നവജാത ശിശുവിന്റേയും മാതാവിന്റേയും മരണത്തിൽ ആശുപത്രി അധികൃതർക്കെതിരെ നിരവധി തെളിവുകളാണ് പുറത്ത് വരുന്നത്. ജനിച്ച കുഞ്ഞിനെ പുറംലോകമറിയാതെ കുഴിച്ചുമൂടിയതുൾപ്പെടെ ഗുരുതരമായ കുറ്റകൃത്യമാണ് ആശുപത്രി അധികൃതർ ചെയ്തത്.
ഈ കൊള്ളരുതായ്മക്കെതിരെ ചെറുവിരലനക്കാൻ പോലും ഘോരം ഘോരം പ്രസംഗിക്കുന്ന സാംസ്കാരിക-രാഷ്ട്രീയ ശിഖണ്ഡികൾ തയ്യാറായിട്ടില്ല. അവരെല്ലാം തിരക്കിലാണ്, മദാലസസുന്ദരികളുടെ ചാരിത്ര്യം ചർച്ച ചെയ്യുന്ന തിരക്കിലാണവർ !!