
സ്വന്തം ലേഖകൻ
പത്തനംതിട്ട: ഭരണഘടനയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ കോടതിയില്‍ ഹര്‍ജി. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയലാണ് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.
ഭരണഘടനാ വിരുദ്ധ പരാമർശങ്ങൾ വിവാദമായതിന് പിന്നാലെ കീഴ്വായ്പൂർ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകിയിരുന്നു. എന്നാൽ പതിനഞ്ച് മണിക്കൂർ പിന്നിട്ടിട്ടും പോലീസ് ഇക്കാര്യത്തിൽ എഫ്.ഐ.ആർ രേഖപ്പെടുത്തിയിട്ടില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനാല്‍ വിവാദ പ്രസംഗത്തില്‍ മന്ത്രിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ച ഹർജി വിശദമായി പരിശോധിക്കുമെന്ന് കോടതി അറിയിച്ചു. രാജ്യദ്രോഹപരമായ പരാമര്‍ശങ്ങളാണ് പ്രസംഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ശ്രമം ഉണ്ടായിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.