![കൈയിൽ ഞരമ്പ് കിട്ടിയില്ല ;ഇന്ജക്ഷന് എടുക്കാനെത്തിയ പെൺകുട്ടിയോട് നഴ്സ് ദേഷ്യപ്പെട്ടതായി പരാതി ;ചികിത്സയ്ക്കെത്തുന്ന രോഗികളോട് അറുനൂറ്റിമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്സ് അപമര്യാദയായി പെരുമാറുന്നതായി ആക്ഷേപം കൈയിൽ ഞരമ്പ് കിട്ടിയില്ല ;ഇന്ജക്ഷന് എടുക്കാനെത്തിയ പെൺകുട്ടിയോട് നഴ്സ് ദേഷ്യപ്പെട്ടതായി പരാതി ;ചികിത്സയ്ക്കെത്തുന്ന രോഗികളോട് അറുനൂറ്റിമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്സ് അപമര്യാദയായി പെരുമാറുന്നതായി ആക്ഷേപം](https://i0.wp.com/thirdeyenewslive.com/storage/2022/07/vibeeee.jpg?fit=1280%2C1121&ssl=1)
കൈയിൽ ഞരമ്പ് കിട്ടിയില്ല ;ഇന്ജക്ഷന് എടുക്കാനെത്തിയ പെൺകുട്ടിയോട് നഴ്സ് ദേഷ്യപ്പെട്ടതായി പരാതി ;ചികിത്സയ്ക്കെത്തുന്ന രോഗികളോട് അറുനൂറ്റിമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്സ് അപമര്യാദയായി പെരുമാറുന്നതായി ആക്ഷേപം
സ്വന്തം ലേഖിക
അറുനൂറ്റിമംഗലം: ചികിത്സയ്ക്കെത്തുന്ന രോഗികളോട് അറുനൂറ്റിമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒരു പുരുഷനഴ്സ് അപമര്യാദയായി പെരുമാറുന്നതായി പരാതി. കഴിഞ്ഞ മാസം കാരിക്കോട് ആനന്ദഭവനില്‍ ബിജു മകള്‍ക്ക് മരുന്നു വാങ്ങി ഇന്ജക്ഷന് എടുക്കാനെത്തിയപ്പോള്‍ ഞരന്പ് കിട്ടാത്തതിന് കുട്ടിയോട് ഇയാള്‍ ദേഷ്യപ്പെട്ടതായി പരാതി ഉയര്‍ന്നിരുന്നു.
ഇതുചോദ്യം ചെയ്ത തന്റെ ഭാര്യയോടും ഇയാള്‍ തട്ടിക്കയറിയെന്ന് ബിജു പറഞ്ഞു. ഈ വിവരം അപ്പോള്‍ത്തന്നെ മെഡിക്കല്‍ ഓഫീസറെയും ജനപ്രതിനിധികളെയും അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുപ്രവര്‍ത്തകനായ അറുനൂറ്റിമംഗലം ഒറവുങ്കര ജോണിയുടെ ഭാര്യ, 35 വര്‍ഷത്തോളം വിദേശത്തും സ്വദേശത്തും നഴ്സായി ജോലി നോക്കിയ വീട്ടമ്മ കഴിഞ്ഞദിവസം ആശുപത്രിയിലെത്തിയപ്പോള്‍ ഇവരോടും ഇതേപുരുഷ നഴ്സ് തട്ടിക്കയറിയെന്നും പരാതിയുണ്ട്.