വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ; കോട്ടയം വടവാതൂർ സ്വദേശിയായ യുവാവിന്റെ തട്ടിപ്പിനിരയായത് നിരവധിയാളുകൾ

Spread the love

സ്വന്തം ലേഖകൻ

ചിങ്ങവനം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളിൽ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവിനെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. വടവാതൂര്‍, കളത്തിപ്പടി, പാറയ്ക്കല്‍ പി.ബി അജയ്(27) ആണ് ചിങ്ങവനം പോലീസ് കസ്റ്റഡിയിലായത്.

വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നും പലരില്‍ നിന്നുമായി ഒന്നര ലക്ഷം രൂപ വീതമാണ് തട്ടിയെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാള്‍ട്ടയിലെ റിസോര്‍ട്ടില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. കുഴിമറ്റം സ്വദേശിയില്‍ നിന്നും 2021 ഒക്ടോബറില്‍ ഒന്നര ലക്ഷം രൂപ വാങ്ങിയ കേസിലാണ് ചിങ്ങവനം പോലീസ് കേസെടുത്തത്.

ജില്ലയില്‍ മറ്റ് രണ്ടു പേരില്‍ നിന്നും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിരുന്നു.

എറണാകുളം, കടവന്ത്രയില്‍ മറ്റൊരു കേസില്‍ അറസ്റ്റിലായ പ്രതിയെ ചിങ്ങവനം പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.