യൂത്ത് കോൺഗ്രസ് സംസ്ഥാന പഠനക്യാമ്പിൽ സംസ്ഥാന നേതാവ് പീഡിപ്പിക്കാൻ ശ്രമിച്ചു; പരാതിയുമായി ജില്ലാ ഭാരവാഹിയായ യുവതി

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: യൂത്ത്കോൺഗ്രസ് സംസ്ഥാന പഠനക്യാമ്പിൽ സംസ്ഥാന നേതാവ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി യുവതി. പാലക്കാട് ചേർന്ന യൂത്ത്കോൺഗ്രസ് സംസ്ഥാന പഠനക്യാമ്പിലാണ് സംഭവം. ജില്ലാ ഭാരവാഹിയായ യുവതിയാണ് പരാതിക്കാരി.

യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ ഭാരവാഹിയായ യുവതിയാണ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗത്തിനെതിരെ ദേശീയ സെക്രട്ടറി പുഷ്പലതയ്ക്ക് പരാതി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയുടെ പകർപ്പ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനും അയച്ചു. ക്യാമ്പ് നടന്ന ഹാളിലെ വാഷ്റൂമിൽ വച്ചായിരുന്നു പീഡനശ്രമമെന്ന് പരാതിയിൽ പറയുന്നു. നേതാവ് മദ്യപിച്ചിരുന്നതായും പരാതിയിലുണ്ട്.

കഴിഞ്ഞ രണ്ടാം തീയതിയാണ് പരാതിക്ക് ആധാരമായ സംഭവം. നേതാവിനെ അനുകൂലിക്കുന്നവർ പരാതിക്കാരിയുമായി ഒത്തുതീർപ്പിനു ശ്രമിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തായി. പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു ദേശീയസെക്രട്ടറിയുടെ പ്രതികരണം.