
സ്വന്തം ലേഖകൻ
കൊല്ലം: കൊട്ടാരക്കര കുളക്കടയിൽ കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. പള്ളിക്കൽ സ്വദേശികളായ ബിനീഷ് കൃഷ്ണൻ, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്നു വയസുള്ള കുഞ്ഞിനെ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച അർദ്ധരാത്രിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.എതിർദിശയിൽ നിന്ന് വന്ന കാറിൽ നിന്ന് ലഹരിവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. അടൂർ ചൂരക്കോട് സ്വദേശി അരവിന്ദാണ് എതിർ ദിശയിൽ കാറിൽ ഉണ്ടായിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളെ തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദമ്പതികൾ എറണാകുളത്ത് ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടം. കാറിൻറെ മുൻവശം പൂർണമായും തകർന്നു. അഗ്നിശമന സേനയും പോലീസും എത്തി കാർ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
കൂട്ടിയിടിച്ച ഇന്നോവ കാറിൽനിന്ന് ലഹരി വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. കൊട്ടാരക്കര ഭാഗത്തേക്ക് വന്ന ഇന്നോവ കാറും അടൂർ ഭാഗത്തേക്ക് വന്ന ഓൾട്ടോ കാറുമാണ് കൂട്ടിയിടിച്ചത്.