കോട്ടയം പൊൻകുന്നത്ത് വാഹനാപകടം ; നിയന്ത്രണം വിട്ട സ്കൂട്ടർ കെ.എസ്.ആർ.ടി.സി ബസിനടിയിൽപെട്ട് ഹോട്ടൽ ജീവനക്കാരൻ മരിച്ചു

Spread the love

 

സ്വന്തം ലേഖിക

കോട്ടയം :പൊൻകുന്നത്ത് സ്കൂട്ടർ കെ.എസ്.ആർ.ടി.സി ബസിനടിയിൽപെട്ട് ഹോട്ടൽ ജീവനക്കാരൻ മരിച്ചു. റോഡിൽ തെന്നി മറിഞ്ഞ സ്കൂട്ടർ കെ.എസ്.ആർ.ടി.സി ബസിനിടയിൽ വീണാണ് അപകടമുണ്ടായത് . പൊൻകുന്നം മെഡാസ് ഹോട്ടലിലെ ജീവനക്കാരൻ പനമറ്റം അക്കരക്കുന്ന് രാജേന്ദ്രൻ പിള്ള (62)യാണ് അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച രാത്രി 11.45 ന് പാലാ പൊൻകുന്നം റോഡിലായിരുന്നു അപകടം. കനത്ത മഴയിൽ തെന്നി മറിഞ്ഞ ബൈക്ക് കെ.എസ്.ആർ.ടി.സി ബസിന് അടിയിലേക്ക് മറിയുകയായിരുന്നു.

പെരിക്കല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് പൊൻകുന്നം ഡിപ്പോയിൽ നിന്നാണ് പുറപ്പെട്ടത്. റോഡിൽ തെന്നി മറിഞ്ഞ സ്‌കൂട്ടർ കെ എസ്.ആർ .ടി.സി ബസിന്റെ ഇടത് ചക്രത്തിന് അടിയിലേയ്ക്കു കുടുങ്ങുകയായിരുന്നു. ബസ് കയറിയിറങ്ങി സ്‌കൂട്ടർ പൂർണമായും തകർന്നു. പരിക്കേറ്റയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group