സുഹൃത്തിനൊപ്പം ​ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അ‌പകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

തൃശ്ശൂർ: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. മാപ്രാണം സ്വദേശിനി മാപ്രാണം കൊല്ലാശ്ശേരി വീട്ടിൽ അജയൻ-രശ്മി ദമ്പതികളുടെ മകൾ അനൂജയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം ചേർപ്പിൽ വല്ലച്ചിറ ഷാപ്പിന് സമീപമാണ് അപകടമുണ്ടായത്. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനൂജയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

തൃശ്ശൂർ എലൈറ്റ് മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അനൂജയുടെ മരണം. വൈറ്റിലയിൽ സ്വകാര്യ കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു അനൂജ.