പത്തനംതിട്ടയിൽ ഓട്ടോറിക്ഷയിൽ കടത്തിയ മൂന്ന് കിലോ കഞ്ചാവുമായി കോട്ടയം സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട : ഓട്ടോറിക്ഷയിൽ കടത്തിയ മൂന്ന് കിലോ കഞ്ചാവുമായി കോട്ടയം സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ.

ജില്ലാ ആന്റി നർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സിന്റെ കഞ്ചാവ് വേട്ടയിലാണ് പ്രതികൾ പിടിയിലായത്. കൂത്താട്ടുകുളം കാക്കാനാട്ടുപടിയിൽ നിന്നും ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോ കഞ്ചാവാണ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മണിമല ബിജുമോൻ (37), സാബു (50) എന്നിവരാണ് അറസ്റ്റിലായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവന്ന് ജില്ലയിൽ വിപണനം നടത്തുന്നുണ്ടെന്ന രഹസ്യവിവരം ജില്ലാ പൊലീസ് മേധാവി ഡാൻസാഫ് സംഘത്തിന് നൽകിയതിനെതുടർന്നാണ് പൊലീസ് നടപടി.

ഒന്നാം പ്രതി ബിജുമോൻ കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരനാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഡാൻസാഫ് ടീം ജില്ലാ നോഡൽ ഓഫീസർ ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പി ആർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

മൂന്ന് മൊബൈൽ ഫോണുകളും രണ്ടാം പ്രതിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയും പിടിച്ചെടുത്തു. ഈ വാഹനത്തിൽ കഞ്ചാവ് കൊണ്ടുവരുന്നതായി നേരത്തെ പോലീസിന് സൂചന കിട്ടിയിരുന്നു.

കൂത്താട്ടുകുളം കാക്കാനാട്ടുപടിയിൽ വാഹനം കുറുകെയിട്ട് തടഞ്ഞാണ് ഓട്ടോ പിടികൂടിയത്. ഓട്ടോയുടെ പിൻസീറ്റിനു പിറകിൽ കാബിനിൽ രണ്ട് പ്ലാസ്റ്റിക് പൊതികളാക്കി സഞ്ചിയിൽ സൂക്ഷിച്ചനിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഒരാഴ്ചക്കകം ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ വലിയ കഞ്ചാവ് വേട്ടയാണ് ഇത്.

കഴിഞ്ഞദിവസം അടൂർ നെല്ലിമൂട്ടിൽ പടിയിൽ നിന്നും സ്കൂട്ടർ തടഞ്ഞ് രണ്ട് കിലോയിലധികം കഞ്ചാവ് പിടിച്ചെടുക്കുകയും ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയുൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.