കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഫ്രഞ്ച് സ്വദേശിയായ വിനോദസഞ്ചാരി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് ബാധിച്ച്‌ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വിദേശ പൗരന്‍ മരിച്ചു.

ഫ്രാന്‍സ് സ്വദേശി മെര്‍സിയര്‍ പൈവേ എന്ന ആളാണ് മരിച്ചത്.
കോവിഡ് ബാധിതനായി എറണാകുളം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയില്‍ കഴിഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടിനാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ആരോഗ്യനില വീണ്ടും ഗുരുതരമാകുകയും ഇന്ന് പുലര്‍ച്ചെ മരിക്കുകയും ചെയ്തു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.