കോയിപ്രം സ്റ്റേഷനിൽ പൊലീസുദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു മരിച്ചു

Spread the love

സ്വന്തം ലേഖകൻ

കോഴഞ്ചേരി: പോലീസുകാരന്‍ സ്റ്റേഷനില്‍ കുഴഞ്ഞു വീണു മരിച്ചു.

മൂവാറ്റുപുഴ തൊട്ടുമുകള്‍ പീഠികയില്‍ ഉപ്പാനിയില്‍ പുത്തന്‍പുരയില്‍ ബിലു (45 ) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. ഞായറാഴ്ച്ച രാത്രിയില്‍ ഡ്യുട്ടി കഴിഞ്ഞു വിശ്രമിക്കുമ്പോള്‍ സ്റ്റേഷനില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോയിപ്രം പൊലീസ് സ്റ്റേഷനിലെ സി പി ഒ ആയിരുന്നു. സഹ പ്രവര്‍ത്തകര്‍ വേഗം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഭാര്യ: തിരുവല്ല കുറ്റൂര്‍ തെങ്ങോലീ ആഞ്ജനേയത്തില്‍ രാജശ്വേരി (മൃഗസംരക്ഷണ വകുപ്പ് ,ചങ്ങാനശ്ശേരി) മക്കള്‍ : ഐശ്വര്യ, ആദിത്യന്‍.

ഭൗതിക ശരീരം കോയിപ്രം പൊലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വൈകിട്ട് കുറ്റൂര്‍ തെങ്ങേലിയിലുള്ള വസതിയില്‍ സംസ്കരിച്ചു.